Home കായികം ഇനി വോളിബോളിലും കേരള ബ്ലാസ്റ്റേഴ്സ്

ഇനി വോളിബോളിലും കേരള ബ്ലാസ്റ്റേഴ്സ്


 
കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ പ്രിയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് (കെബിഎഫ്സി) ഫുട്‌ബോളിലെ വിജയകരമായ മുന്നേറ്റത്തെത്തുടർന്ന് വോളിബോളിലും കഴിവ് തെളിയിക്കാനൊരുങ്ങുകയാണ്. ബ്ലാസ്റ്റേഴ്സ് സ്പോർട്സ് വെൻ‌ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (ബി‌എസ്‌വി‌പി‌എൽ) എന്നിവരുമായി ചേർന്നാണ് പുതിയ വോളിബോൾ സംരംഭം പ്രഖ്യാപിച്ചിരിക്കുന്നത്. ‘റാഡ്‌നിക്കി ബ്ലാസ്റ്റേഴ്സ്’ എന്നാണ് ക്ലബ്ബിന്റെ പേര് .

സെർബിയൻ വോളിബാൾ ക്ലബ്, റാഡ്‌നിച്കി ബെൽഗ്രേഡുമായി സഹകരിച്ച് ബ്ലാസ്റ്റേഴ്സ് സ്പോർട്സ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് രൂപീകരിച്ച വോളിബോൾ ക്ലബ്ബാണ് റാഡ്‌നിച്കി ബ്ലാസ്റ്റേഴ്സ്. ഗുണനിലവാരമുള്ള പരിശീലനം, വിദഗ്ദ്ധ പരിശീലന പരിപാടികൾ, അന്താരാഷ്ട്ര കൈമാറ്റം എന്നിവയിലൂടെ സംസ്ഥാനത്തെ വോളിബോൾ കളിക്കാരെ ശാക്തീകരിക്കാനാണു ക്ലബിന്റെ ലക്‌ഷ്യം.

കൂടാതെ സാങ്കേതിക വൈദഗ്ധ്യം, പരിശീലന സൗകര്യങ്ങൾ, എന്നിവ നൽകുന്നതിനു പുറമേ വളർന്നുവരുന്ന പ്രതിഭകളെ അന്താരാഷ്ട്ര രംഗത്തേക്ക് കൊണ്ടുവരാനും സാധിക്കും.