Home അന്തർദ്ദേശീയം സൗദി അറേബ്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രാവിലക്ക് പിന്‍വലിച്ചു

സൗദി അറേബ്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രാവിലക്ക് പിന്‍വലിച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏറെക്കാലമായി സൗദി അറേബ്യ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ സൗദിയിലേക്കുള്ള അന്താരാഷ്ട്ര യാത്രാനിരോധനം പിന്‍വലിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ യാത്രാവിലക്ക് പിന്‍വലിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

ഇതോടെ യുഎഇ, കുവൈത്ത്, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കും. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരാണ് സൗദി യാത്രാ വിലക്കേര്‍പ്പെടുത്തിയതോടെ നാട്ടില്‍ കുടുങ്ങിയത്.