Home വിദ്യഭ്യാസം ഡിസംബര്‍ മാസത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യത; 5 മാസം അവധിയില്ലാത്ത ക്ലാസ്

ഡിസംബര്‍ മാസത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യത; 5 മാസം അവധിയില്ലാത്ത ക്ലാസ്

കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ അവസാനത്തോടെ അടച്ച സ്‌കൂളുകള്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഇതു വരെ തുറക്കാന്‍ കഴിഞ്ഞിട്ടില്ല. ഓണ്‍ലൈന്‍ പഠനം മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ മാസത്തോട് കൂടി സ്‌കൂള്‍ തുറക്കാന്‍ കഴിയും എന്നായിരുന്നു പ്രതീക്ഷ. എന്നാലിപ്പോള്‍ ഡിസംബര്‍ മാസത്തോട് കൂടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതു പ്രകാരം ഡിസംബര്‍ മാസത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം എന്നാണ് തീരുമാനം.

ഡിസംബറില്‍ സ്‌കൂളുകള്‍ തുറന്നാല്‍ നീണ്ട 5 മാസത്തേക്ക് അവധി ഉണ്ടായിരിക്കില്ല. തിങ്കള്‍ മുതല്‍ ശനി വരെയായിരിക്കും ക്ലാസ്. ഞായര്‍ മാത്രം അവധി നല്‍കും. ഓണപരീക്ഷയും ക്രിസ്തുമസ് പരീക്ഷയും മാറ്റി വെച്ച സാഹചര്യത്തില്‍ ഇനി വര്‍ഷാവസാന പരീക്ഷകള്‍ മാത്രമായിരിക്കും നടക്കുന്നത്. 5 മാസത്തെ നീണ്ട ക്ലാസ്സില്‍ പാഠഭാഗങ്ങള്‍ എടുത്ത് അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. അടുത്ത ജൂണ്‍ മാസത്തില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുകയും ചെയ്യാം.