ഈ വര്‍ഷത്തെ ഓണത്തിന് മറ്റേത്ത് വര്‍ഷത്തേക്കാളും മാറ്റങ്ങളുണ്ട്. കൊവിഡ് ഭീതിയില്‍ ലോകം കഴിയുമ്പോള്‍ ആഘോഷങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത് ഓണത്തിന്റെ കാര്യത്തിലും മലയാളികള്‍ പാലിക്കണം എന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ മറികടന്നാല്‍ കടുത്ത ശിക്ഷ കിട്ടും എന്നുറപ്പാണ്. നിയന്ത്രണങ്ങള്‍ ഇവയാണ്…
ഓണത്തിന് ഇതുവരെ നടത്തി വന്നിരുന്ന പുലിക്കളിയും ഓണ മത്സരങ്ങളോ ഈ വര്‍ഷം നടക്കില്ല. പൊതുസ്ഥലങ്ങളില്‍ ഒത്തു കൂടലുകള്‍ പാടില്ല, വീടുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ആഘോഷങ്ങളാകണം, ബന്ധു വീടുകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണം, മാത്രമല്ല പൂക്കളം ഒരുക്കുന്നതിനുള്ള പൂക്കളുടെ ലഭ്യത വളരെ കുറവായിരിക്കും ഈ വര്‍ഷത്തില്‍ പക്ഷെ ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത് അതിനാല്‍ സഹകരിക്കണം എന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
ഓണം സ്‌പെഷ്യല്‍ ഷോപ്പിങുകള്‍ക്ക് രാവിലെ 10 മണി മുതല്‍ വൈകീട്ട് 7 മണി വരെ കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. ഹോട്ടലുകള്‍ക്ക് രാത്രി 9 മണി വരെയും തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കും. എന്നാല്‍ സാമൂഹിക അകലം പാലിച്ച് വേണം കടകളില്‍ ആളുകളെ പ്രവേശിക്കാന്‍. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കടകളില്‍ ഒരേ സമയം പ്രവേശിക്കരുത്. ഇത് പോലീസിന്റെ ശ്രദ്ധയില്‍ വന്നാല്‍ കട ഉടമയ്ക്ക് നേരെ കേസ് എടുക്കും. ഈ ഓണം കരുതലോടെ ആഘോഷിക്കാം.