Home അറിവ് ഓഹരിവിപണിയിൽ വൻ തകര്‍ച്ച

ഓഹരിവിപണിയിൽ വൻ തകര്‍ച്ച

നാല് ദിവസത്തെ നീണ്ട അവധിക്ക് ശേഷം തിങ്കളാഴ്ച ഓഹരിവിപണി തുറന്നപ്പോള്‍ തന്നെ തകര്‍ച അനുഭവപ്പെട്ടു.വ്യാപാര ആഴ്ചയുടെ ആദ്യ ദിനം ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ സെന്‍സെക്‌സ് 1,130 പോയിന്റ് താഴ്ന്ന് 57,209 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി സൂചിക 299 പോയിന്റ് നഷ്ടത്തില്‍ 17,176 ലാണ് വ്യാപാരം ആരംഭിച്ചത്.സെന്‍സെക്‌സ്, നിഫ്റ്റി 50, നിഫ്റ്റി ബാങ്ക്, നിഫ്റ്റി മിഡ്‌ക്യാപ് എന്നിവയെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 10 മണിയോടെ സെന്‍സെക്‌സ് 1073.60 പോയിന്റിന്റെ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി 279.95 പോയിന്റ് കുറഞ്ഞാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ബാങ്കും 625.35 പോയിന്റ് ഇടിവോടെയാണ് വ്യാപാരം നടത്തുന്നത്.ട്രേഡിംഗ് സെഷനില്‍, പല ഓഹരികളുടെയും വില ഉയര്‍ന്നു. പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത് സര്‍കാര്‍ സ്ഥാപനമായ എന്‍ടിപിസിയാണ്. അവരുടെ ഓഹരി വില 4.12 ശതമാനം ഉയര്‍ന്നു. ഇതുകൂടാതെ ടാറ്റ സ്റ്റീലിന്റെ ഓഹരികളിലും 28.50 രൂപയുടെ വര്‍ധനവുണ്ടായി. കോള്‍ ഇന്‍ഡ്യയുടെ ഓഹരി വിലയും കൂടി.

അതേ സമയം തന്നെ പല വലിയ ഓഹരികളും തകര്‍ന്നു. ഇന്‍ഫോസിസിന്റെ ഓഹരിയിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. അവരുടെ ഓഹരികള്‍ 6.67 ശതമാനം ഇടിഞ്ഞു.

ഇതിന് പുറമെ ടെക് മഹീന്ദ്രയുടെ ഓഹരി വിലയും ഇടിഞ്ഞു. 4.35 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സ്വകാര്യ ബാങ്കുകളില്‍ ഐസിഐസിഐ ബാങ്ക്, എച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ വിലയും കുറഞ്ഞു. മുതിര്‍ന്ന ടെക് കമ്പനിയായ വിപ്രോയും ഇടിവ് രേഖപ്പെടുത്തി.