Home അറിവ് ഇന്ന് മുതല്‍ മെയ് 1 വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം.

ഇന്ന് മുതല്‍ മെയ് 1 വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം.

ഇന്നു മുതല്‍ മെയ് 1 വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം. തൃശൂരിലും എറണാകുളം ടൗണ്‍ സ്റ്റേഷനിലും ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്

എറണാകുളം-ഷൊര്‍ണൂര്‍ മെമു (18,20,22,25 തിയതികളില്‍), എറണാകുളം- ഗുരുവായൂര്‍ എക്സ്പ്രസ് (22,23,25,29 മെയ് 1), കോട്ടയം-നിലമ്പൂർ എക്സ്പ്രസ്, നിലമ്പൂർ -കോട്ടയം എക്സ്പ്രസ് (22,23,25,29, മെയ് 1) എന്നീ ട്രെയിനുകള്‍ റദ്ദാക്കി.കണ്ണൂര്‍-എറണാകുളം എക്സ്പ്രസ് (22,25,30,മേയ് 1) ആലുവ വരെയും 23,29 തീയതികളില്‍ എറണാകുളം ടൗണ്‍ വരെയും സര്‍വീസ് നടത്തും. ചെന്നൈ എഗ്‌മൂര്‍- ഗുരുവായൂര്‍ എക്സ്പ്രസ് (23,25) എറണാകുളം ജംക്‌ഷനില്‍ യാത്ര അവസാനിപ്പിക്കും. ടാറ്റാനഗര്‍-എറണാകുളം ജംക്‌ഷന്‍ (24) എറണാകുളം ടൗണ്‍ വരെ സര്‍വീസ് നടത്തും. ഏപ്രില്‍ 30-കൊച്ചുവേളി- ശ്രീഗംഗാനഗര്‍, തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍, കൊച്ചുവേളി-ബാനസവാടി ഹംസഫര്‍, മേയ് 1- നാഗര്‍കോവില്‍-ഷാലിമാര്‍, തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ എന്നീ ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടും.16348 മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് 18, 20 തിയതികളില്‍ 3.50ന് മംഗളൂരുവില്‍ നിന്നു പുറപ്പെടും. കന്യാകുമാരി-ബെംഗളൂരു ഐലന്‍ഡ് (18,20) 12.10ന് കന്യാകുമാരിയില്‍ നിന്നു പുറപ്പെടും. എറണാകുളം-പുണെ പൂര്‍ണ എക്സ്പ്രസ് 18ന് 8.50ന് പുറപ്പെടും. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (18, 20) 4.30ന്, തിരുവനന്തപുരം-നിസാമുദ്ദീന്‍ വീക്ക്‌ലി 20ന് 4.40ന്, എറണാകുളം-ഓഖ ബൈവീക്ക്‌ലി (22,29) രാത്രി 11.25ന്, കൊച്ചുവേളി-മൈസൂരു (22,23,25,29) വൈകിട്ട് 6.15ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെടും.കന്യാകുമാരി-കത്ര ഹിമസാഗര്‍ (22,29) 3.45ന് പുറപ്പെടും. കൊച്ചുവേളി-ഗംഗാനഗര്‍ എക്സ്പ്രസ് 23ന് വൈകിട്ട് 6.45ന്, തിരുവനന്തപുരം-ഷാലിമാര്‍ ബൈവീക്ക്‌ലി 23ന് 5.55ന്, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി (24,26) രാവിലെ 6.30ന്, ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം (23,26) വൈകിട്ട് 4.50ന്, മംഗളൂരു-തിരുവനന്തപുരം മലബാര്‍ (23,26) രാത്രി 7.25ന്, നിസാമുദ്ദീന്‍-തിരുവനന്തപുരം സ്വര്‍ണ ജയന്തി 22ന് 7.10ന് പുറപ്പെടും. തിരുവനന്തപുരം-വെരാവല്‍ 25ന് വൈകിട്ട് 6.45ന്, എറണാകുളം-പുണെ ബൈവീക്ക്‌ലി 26ന് 6.15ന് ,എറണാകുളം-അജ്മേര്‍ മേയ് 1ന് രാത്രി 11.25ന്, കൊച്ചുവേളി-മൈസൂരു, മേയ് 1ന് 5.45ന് ,എറണാകുളം-മുംബൈ തുരന്തോ എന്നിവ പുറപ്പെടും

മേയ് 1ന് 10.30ന് മധുര -തിരുവനന്തപുരം അമൃത ഒറ്റപ്പാലത്തിനും തൃശൂരിനും ഇടയില്‍ 25 മിനിറ്റ് വൈകും.

തിരുവനന്തപുരം-ചെന്നൈ മെയില്‍ എറണാകുളത്തിനും തൃശൂരിനുമിടയില്‍ 1 മണിക്കൂറും എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് 30 മിനിറ്റും വൈകും