Home ആരോഗ്യം പിരീഡ്‌സ് നേരത്തെയാക്കണോ? ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിങ്ങളെ സഹായിക്കും

പിരീഡ്‌സ് നേരത്തെയാക്കണോ? ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിങ്ങളെ സഹായിക്കും

ര്‍ത്തവം നേരത്തെയാക്കാനും അല്ലെങ്കില്‍ വൈകി വരാനുമെല്ലാം സ്ത്രീകള്‍ മരുന്നുകള്‍ കഴിക്കാറുണ്ട്. പക്ഷേ ഇത്തരം മരുന്നുകള്‍ ചില ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് വഴിവെക്കുമെന്നും നിങ്ങളുടെ ആരോഗ്യസ്ഥിതി മോശമാകുമെന്നും നമുക്ക് അറിയാം. എന്നാല്‍ ഇതിന് പരിഹാരമുണ്ട്. കൃത്രിമ മരുന്നുകള്‍ കഴിച്ച് ആര്‍ത്തവം വൈകിപ്പിക്കേണ്ട.

പിരീഡ്‌സ് നേരത്തെയാകാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി. ഏതൊക്കെയാണ് അവയെന്ന് നോക്കാം.

പൈനാപ്പിള്‍
ആര്‍ത്തവം പ്രതീക്ഷിക്കുന്ന തീയതിക്ക് 10 ദിവസം മുന്‍പ് പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ആര്‍ത്തവം നേരത്തെയാക്കാന്‍ സഹായിക്കും.

ശര്‍ക്കര
ആര്‍ത്തവം നേരത്തെ വരാന്‍ ഏറ്റവും മികച്ചതാണ് ശര്‍ക്കര. എള്ള് ചേര്‍ത്ത് ശര്‍ക്കര കഴിക്കാം. അല്ലെങ്കില്‍ ഒരു ഗ്ലാസ് ഇഞ്ചി നേരില്‍ ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവം നേരത്തെയാക്കാന്‍ സഹായിക്കുന്നു.

കാരറ്റ്
നമ്മുടെ അടുക്കളയില്‍ എപ്പോഴും ഉണ്ടാകുന്ന ഒരു പച്ചക്കറിയാണ് കേരറ്റ്. ആര്‍ത്തവം പ്രതീക്ഷിക്കുന്ന തീയതിക്ക് 10 ദിവസം മുന്‍പ് ദിവസവും രണ്ടോ മൂന്നോ കാരറ്റ് ജ്യൂസ് കുടിക്കുന്നത് ആര്‍ത്തവചക്രം നേരത്തെ ആരംഭിക്കുവാന്‍ സഹായിക്കും. കാരണം, കാരറ്റിലുള്ള കരോട്ടിന്‍ ഈസ്ട്രജന്റെ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുകയും അതുവഴി നിങ്ങളുടെ ആര്‍ത്തവചക്രം നേരത്തെ ആരംഭിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു.

എള്ള്
ആര്‍ത്തവം നേരത്തെയാകുന്നതിന് എള്ള് കഴിക്കുന്നത് ഫലപ്രദമാണ്. ആര്‍ത്തവം പ്രതീക്ഷിക്കുന്നതിന് 10 ദിവസങ്ങള്‍ക്ക് മുന്‍പായി ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ എള്ള് ചേര്‍ത്ത് കുടിക്കുന്നത് ഗുണം ചെയ്യും.

ഉണക്കമുന്തിരി
ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കുന്നത് ആര്‍ത്തവം നേരത്തെയാക്കാനും ആര്‍ത്തവസമയത്ത് വേദന കുറയ്ക്കാനും സഹായിക്കും.