Home അറിവ് ലൈഫ് മിഷന്‍ പദ്ധതിയില്‍ അപേക്ഷ സമപര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ഇനിയും അവസരം

ലൈഫ് മിഷന്‍ പദ്ധതിയില്‍ അപേക്ഷ സമപര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ഇനിയും അവസരം

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് സമയം നീട്ടി അനുവദിച്ചിരിക്കുന്നു. ആഗസ്റ്റ് 14 വരെ അനുവദിച്ച തിയതി ആഗസ്റ്റ 27 വരെയാക്കി നീട്ടിയിരിക്കുകയാണ്. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം തെറ്റുകള്‍ തിരുത്താനും അവസരം ലഭിക്കും.

ലോക്ക് ഡൗണ്‍ മൂലം നിരവധി ആളുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇവര്‍ക്ക് ആവശ്യമുള്ള രേഖകള്‍ ലഭിക്കാതെ വന്നതാണ് കാരണം. ഇവര്‍ക്ക് വേണ്ടിയാണ് തിയതി നീട്ടി അനുവദിച്ചിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കുന്നതില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ 27 ന് ശേഷം നിങ്ങള്‍ക്ക് തിരുത്താന്‍ അവസരം ലഭിക്കും.