Home വിദ്യഭ്യാസം ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ്

ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ്

ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് 1000 രൂപ പ്രതിമാസം സ്‌കോളര്‍ഷിപ്പ്. വിദ്യാകിരണം എന്ന പദ്ധതിയിലൂടെയാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. ഒന്നാം ക്ലാസ്സ് മുതല്‍ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. സാമൂഹിക നീതി വകുപ്പാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നത്.

ഒന്നാം ക്ലാസ്സ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് 300 രൂപയും, 6 മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്ക് 500 രൂപയും, പ്ലസ് വൺ/പ്ലസ് ടു/ ഐടി പോലെയുള്ള കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 750 രൂപയും, ബിരുദം ബിരുദാനന്തര ബിരുദം പോളിടെക്നിക് പ്രൊഫെഷണൽ കോഴ്സുകൾ പഠിക്കുന്നവർക്ക് ആയിരം രൂപയും പ്രതിമാസം ഈയൊരു പദ്ധതിയിലൂടെ നൽകുന്നു.

വില്ലേജ് ഓഫീസറുടെ റേഷൻകാർഡ് സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വൈകല്യ ശതമാനം കാണിക്കുന്ന ഡോക്ടറുടെ പകർപ്പ്, വൈകല്യ ഐഡി കാർഡ് പകർപ്പ് എന്നിവ സമർപ്പിക്കേണ്ടതുണ്ട്. ബിപിഎൽ വിഭാഗത്തിൽ പെടുന്ന മാതാപിതാക്കളുടെ കുട്ടികൾ ആയിരിക്കണം, വൈകല്യം 40 ശതമാനമോ അല്ലെങ്കിൽ അതിൽ കൂടുതലോ ആയിരിക്കണം എന്നിവയാണ് മാനദണ്ഡം.

സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ വിദ്യ അഭ്യസിക്കുന്നവർക്കായിരിക്കും ഇതിനു വേണ്ടി അപേക്ഷിക്കാൻ സാധിക്കുക, പാരലൽ കോളേജ്, പാർട്ട് ടൈം കോഴ്സുകൾ ചെയ്യുന്നവർക്ക് ഇത് ലഭിക്കുകയില്ല. അപേക്ഷാഫോറം അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നതാണ് അത് പൂരിപ്പിച്ചു കൊണ്ട് ബന്ധപ്പെട്ട രേഖകളുടെ ഒപ്പം ജില്ലാ ഓഫീസർ മുമ്പാകെ സമർപ്പിക്കാം. ഇതിലൂടെ അർഹതയുള്ളവർക്ക് ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തുന്നതാണ്.