Home അറിവ് കുക്കറിനുള്ളില്‍ ഭക്ഷണം കരിഞ്ഞ കറുപ്പ് നിറം പോകുന്നില്ലേ… ചെയ്യേണ്ടത് ഇതാണ് !

കുക്കറിനുള്ളില്‍ ഭക്ഷണം കരിഞ്ഞ കറുപ്പ് നിറം പോകുന്നില്ലേ… ചെയ്യേണ്ടത് ഇതാണ് !

കടലയും പയറുമെല്ലാം കുക്കറില്‍ വേവിക്കുമ്പോള്‍ വെള്ളം കുറഞ്ഞു പോയാല്‍ അടിപിടിക്കും. കരിഞ്ഞു പോയതൊക്കെ മാറ്റാന്‍ കഴിഞ്ഞാലും കറുത്ത നിറം പോകാന്‍ ഈസിയല്ല. ഇത് മാറ്റിയെടുക്കാനുള്ള വിദ്യയാണ് പറയാന്‍ പോകുന്നത്.

വിനാഗിരിയും ഉപ്പും അല്പം ചെറുനാരങ്ങ നീരും ചേര്‍ത്ത് കുക്കറില്‍ ഒഴിച്ച് നന്നായി തിളപ്പിക്കുക. രണ്ടേ രണ്ട് മിനിട്ട് മതി കറുപ്പ് നിറം പോയി വെട്ടി തിളങ്ങും. ഇത് കുക്കറില്‍ മാത്രമല്ല എല്ലാ കരപിടിച്ച് നിറം വെയ്ക്കാത്ത പാത്രങ്ങളിലും പരീക്ഷിക്കാം. നിറം വെയ്ക്കും എന്ന് ഗ്യാരണ്ടിയാണ്.

പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സോപ്പിന്റെ പാത്രത്തിലോ ലിക്വിഡിന്റെ പാത്രത്തിലോ അല്പം ചെറുനാരങ്ങ നീര് ചേര്‍ക്കുന്നതും പാത്രങ്ങള്‍ക്ക് തിളക്കം നല്‍കും. മാത്രമല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും സഹായിക്കും. വീട്ടില്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ..