മൃഗങ്ങളില്‍ ഇന്നേ വരെ കേട്ടുകേള്‍വിയില്ലാത്ത മൂന്നാം കണ്ണ് പശുവില്‍ കണ്ട് ഭയന്ന് പോയത് മനുഷ്യരല്ല.. പകരം സിംഹങ്ങളും കടുവയുമൊക്കെയാണ്. ഇതെന്ത് സംഭവം എന്നല്ലേ… എന്നാല്‍ മൂന്നം കണ്ണിനെക്കുറിച്ച് കേട്ടോളൂ…
വനാതിര്‍ത്തികളില്‍ വളര്‍ത്തുമൃഗങ്ങളെ വന്യജീവികള്‍ വേട്ടയാടുന്നതും പലപ്പോഴും മനുഷ്യരും ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നതും പതിവ് വാര്‍ത്തയാണ്. അതിന് ശാസ്ത്രീമായ പ്രതിവിധി കണ്ടെത്തുന്നതിന് വേണ്ടിയാണ് ഈ മൂന്നം കണ്ണ് പരീക്ഷണം നടത്തിയത്. വന്യമൃഗങ്ങളായ സിംഹവും കടവയുമെല്ലാം പുറകില്‍ നിന്നാണ് ഇരയെ വേട്ടയാടുന്നത്. പലപ്പോഴും മുഖത്തോട് മുഖം നോക്കിയാല്‍ ഇവ ആക്രമണം ഉപേക്ഷിച്ച് തിരിച്ച് പോകുന്നതും കാണാം.
ഈ സൈക്കോളജി മുന്നില്‍ നിര്‍ത്തി വനാതിര്‍ത്തിയിലെ വളര്‍ത്തുമൃഗങ്ങളായ കന്നുകാലികളുടെ പുറകില്‍ കണ്ണുകള്‍ വരയ്ക്കുകയാണ് ഗവേഷകര്‍ ചെയ്തത്. ഇത് ചില സ്ഥലങ്ങളില്‍ വിജയകരമായി. വടക്കുപടിഞ്ഞാറന്‍ ബോട്‌സ്വാനയിലെ ഡെല്‍റ്റാ എന്ന പ്രദേശത്താണ് ഈ മാര്‍ഗം വിജയം കണ്ടത്. നാല് വര്‍ഷത്തെ പരീക്ഷത്തില്‍ നിന്നും കണ്ണുകള്‍ പുറകില്‍ വരച്ച ഒരു കന്നുകാലി പോലും ആക്രമിക്കപ്പെട്ടില്ല എന്നത് അത്ദുതപ്പെടുത്തുന്ന കാര്യമായിരുന്നു. പിന്നീട് വന്യമേഖലയില്‍ മൂന്നാം കണ്ണിന്റെ വര പതിവാക്കിയിരിക്കുകയാണ് കര്‍ഷകര്‍.