Home അറിവ് അത്തം മുതല്‍ തിരുവോണം വരെ പൂക്കണം ഇടേണ്ടത് എങ്ങനെയാണ്…

അത്തം മുതല്‍ തിരുവോണം വരെ പൂക്കണം ഇടേണ്ടത് എങ്ങനെയാണ്…

പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തമെത്തി. ഇനി പത്താം നാള്‍ തിരുവേണം. അത്തം മുതല്‍ മലയാളി വീടിന് മുറ്റത്ത് പൂക്കളം ഇടാന്‍ തുടങ്ങും. പൂക്കളം ഒരുക്കുന്നതിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്.

നിലവിളക്കു കൊളുത്തി ഗണപതിക്കു വെച്ച് ചാണകം മെഴുകിയാണ് തറയില്‍ പൂക്കളം ഇടാന്‍ തുടങ്ങുന്നത്. തുമ്പപ്പൂ ഇട്ടാണ് പൂക്കളം ഇടുന്നത് ആരംഭിക്കുന്നത്. ആദ്യത്തെ രണ്ട് ദിവസം തുമ്പയും തുളസിയുമാണ് ഇടുന്നത്. മൂന്നാം നാള്‍ മുതല്‍ നിറങ്ങളുള്ള പൂക്കള്‍ ഇട്ട് തുടങ്ങും. അഞ്ചാം ദിവസം മുതല്‍ കുട കുത്തും. വാഴപ്പിണ്ടിയിലോ വാഴതണ്ടിലോ ആണ് കുട കുത്തുന്നത്. ഈക്കിലില്‍ ചെമ്പരത്തിപ്പൂവും മറ്റു പൂക്കളും കോര്‍ത്ത് വാഴപ്പിണ്ടിയില്‍ കുത്തി വെയ്ക്കുന്നു. ഇതാണ് കൊട കുത്ത് രീതി.

ആറാമത്തെ ദിനം മുതല്‍ പൂക്കളത്തിന്റെ നാല് ദിക്കിലേക്കും കാലു നീട്ടും. മൂലം നാളില്‍ ചതുരത്തിലുള്ള പൂക്കളമാണ് ഇടുന്നത്. ഉത്രാടം ദിനത്തിലാണ് ഏറ്റവും വലിയ പൂക്കളം ഇടുന്നത്. അന്ന് മണ്ണ് കൊണ്ട് തൃക്കാക്കരയപ്പന്റെ രൂപം ഉണ്ടാക്കുന്നു. ഉത്രാടത്തിന്റെ അന്ന് പൂക്കളത്തിലെ പൂക്കള്‍ മാറ്റി പടിക്കല്‍ വെയ്ക്കും. ചാണകം കൊണ്ടു തറ മെഴുകി തുമ്പക്കുടം വെയ്ക്കും. ഇതോടെ പൂക്കളത്തിന്റെ അവസാന ദിവസമായി. എന്നാല്‍ ചില ഭാഗങ്ങളില്‍ മൂന്നാം ഓണം വരെയും പൂക്കളം തീര്‍ക്കാറുണ്ട്.