Home കൗതുകം ഭര്‍ത്താവ് തന്നോട് വഴക്കിടുന്നില്ല… തന്റെ തെറ്റുകള്‍ക്ക് വഴക്ക് പറയുന്നില്ല, ഇനിയും ഇയാളുടെ കൂടെ ജീവിക്കാന്‍ സാധിക്കില്ല…...

ഭര്‍ത്താവ് തന്നോട് വഴക്കിടുന്നില്ല… തന്റെ തെറ്റുകള്‍ക്ക് വഴക്ക് പറയുന്നില്ല, ഇനിയും ഇയാളുടെ കൂടെ ജീവിക്കാന്‍ സാധിക്കില്ല… വിവാഹ മോചനം വേണം

ദാമ്പത്യ ബന്ധത്തില്‍ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാക്കുന്നത് സാധാരണയാണ്. രണ്ട് കുടുംബ പശ്ചാത്തലങ്ങളില്‍ ജീവിക്കുന്ന വ്യക്തികള്‍ തമ്മില്‍ ഒന്നിച്ച് ജീവിക്കുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികം. എന്നാല്‍ തികച്ചും അസ്വാഭാവികമായ ചില കാരണങ്ങള്‍ കൊണ്ട് ഉത്തര്‍പ്രദേശിലെ സംഭാല്‍ കോടതിയില്‍ എത്തിയ യുവതി വിവാഹ മോചനം ആവശ്യപ്പെട്ടിരിക്കുകയാണ്.

ഭര്‍ത്താവിന്റെ സ്‌നേഹത്താല്‍ വീര്‍പ്പ് മുട്ടുന്നു. തന്നോട് ഒന്ന് വഴക്കിടാന്‍ പോലും വരുന്നില്ല. എന്ത് തെറ്റ് ചെയ്താല്ലും ക്ഷമിക്കുന്നു. വീട്ടിലെ ജോലികള്‍ മുഴുവന്‍ ചെയ്യുന്നു. എല്ലാ കാര്യങ്ങളോടും തന്നോട് യോജിച്ച് പോകുന്ന ഒരാളുടെ കൂടെയല്ല തനിക്ക് ജീവിക്കേണ്ടത്. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും കുടുംബ ജീവിതത്തില്‍ വേണം. ഇതെല്ലാമായിരുന്നു യുവതി കോടതിയില്‍ ഉന്നയിച്ച പ്രശ്‌നം.

എന്നാല്‍ തന്റെ ഭാര്യയെ അതിയായി സ്‌നേഹിക്കുന്നുവെന്നും അവള്‍ വിഷമിക്കുന്നത് കാണാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടാണ് ഇത്തരത്തില്‍ ചെയ്യുന്നത് എന്നുമാണ് യുവാവ് കോടതിയില്‍ പറഞ്ഞത്. ഭാര്യയെ പിരിയാന്‍ കഴിയില്ലെന്ന് ഭര്‍ത്താവ് പറഞ്ഞതോടെ സംഭവം കോടതിക്ക് തീരുമാനം എടുക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആയി. വിവാഹ മോചന കേസുകളില്‍ പുരുഷനില്‍ നിന്നും സ്ത്രീകള്‍ നേരിടു വരുന്ന പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇയാള്‍ക്ക് നേരെ ആരോപിക്കാനും കഴിയുന്നു. ഇക്കാര്യത്തില്‍ രണ്ട് പേരും ചേര്‍ന്ന് ഒന്നിച്ച് ആലോചിച്ച് കോടതിയില്‍ എത്തിയാല്‍ മതിയെന്നായിരുന്നു കോടതി പറഞ്ഞ അഭിപ്രായം.