Home അറിവ് മഞ്ഞൾ പാലിന്റെ ആരോഗ്യ ഗുണങ്ങൾ

മഞ്ഞൾ പാലിന്റെ ആരോഗ്യ ഗുണങ്ങൾ

മഞ്ഞളിലും പാലിലും ധാരാളം പോഷക​ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമായ മഞ്ഞളും പാലും നമ്മുടെ ശരീരത്തെ നിരവധി രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നുരാത്രിയില്‍ ഉറങ്ങുന്നതിന് മുൻപ് മഞ്ഞള്‍ ചേര്‍ത്ത പാല് കുടിച്ചാലുള്ള ആരോ​ഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല.ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ദഹനസംബന്ധമായ അസുഖങ്ങളും എന്നിവ അകറ്റാന്‍ മഞ്ഞള്‍ പാല്‍ ​സഹായകമാണ്. ഡിഎന്‍എയെ തകര്‍ക്കുന്നതില്‍ നിന്ന് ഇത് അര്‍ബുദകോശങ്ങളെ തടയുന്നതിനെ കൂടാതെ കീമോത്തെറാപ്പിയുടെ പാര്‍ശ്വഫലങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു.’കുര്‍ക്കുമിന്‍ വളരെ ശക്തമായ ഒരു ആന്റി-ഇന്‍ഫ്ലമേറ്ററി ഏജന്റാണ്. ശരീരത്തിലെ വീക്കത്തിനെതിരെ പോരാടുന്നതിന് ഏറ്റവും ശക്തമായ ഭക്ഷണമാണെന്ന് വിദഗ്ദർ പറയുന്നു.വിഷാദം സംബന്ധമായ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ കുര്‍ക്കുമിന്‍ വളരെ ഫലപ്രദമാണെന്ന് ജേണല്‍ ഓഫ് അഫക്റ്റീവ് ഡിസോര്‍ഡേഴ്സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലുണ്ട്. പാലില്‍ അല്‍പം മഞ്ഞള്‍ ചേര്‍ത്ത് കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം.

ഒന്ന്.

ദിവസവും മഞ്ഞള്‍പ്പാല്‍ കുടിക്കുന്നത് തടിയും വയറും കുറയ്ക്കുന്നു. കൊഴുപ്പ് നീക്കിയ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് ദിവസവും രാത്രി ഉറങ്ങും മുൻപ് കുടിക്കുക

.രണ്ട്.

ത്വക്ക്, ശ്വാസകോശം, പ്രോസ്‌റ്റേറ്റ്, വന്‍കുടല്‍ എന്നിവയിലുണ്ടാകുന്ന അര്‍ബുദത്തിന്റെ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് കഴിയും. ഇതിലെ ആന്റി ഇന്‍ഫമേറ്ററി ഘടകമാണ് ഇതിന് ഈ മിശ്രിതത്തെ പ്രാപ്തമാക്കുന്നത്

.മൂന്ന്.

നല്ല ഉറക്കം ലഭിക്കാന്‍ മഞ്ഞള്‍പാല്‍ സഹായകമാണ്. ഉറങ്ങാന്‍ സഹായിക്കുന്ന അമിനോആസിഡ്, ട്രൈപ്‌റ്റോഫന്‍ എന്നിവയെ ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്. ചുമയും ജലദോഷവും മഞ്ഞള്‍ ചേര്‍ത്ത പാലിലുള്ള ആന്റിവൈറല്‍, ആന്റിബാക്റ്റീരിയല്‍ ഘടകങ്ങള്‍ ജലദോഷം, ചുമ പോലുള്ള സാധാരണ അസുഖങ്ങളെയും പ്രതിരോധിക്കുന്നതാണ്.

നാല്.

പ്രമേഹം തടയുന്നതില്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കൃത്യമായി നിലനിര്‍ത്താന്‍ മഞ്ഞള്‍ സഹായിക്കുന്നു.

അഞ്ച്.

സന്ധിവാതവും സന്ധിവേദനയും ശമിപ്പിക്കാന്‍ ഉത്തമ പ്രതിവിധിയാണ് മഞ്ഞള്‍. മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് അസ്ഥികളേയും ജോയിന്റുകളേയും കരുത്തുറ്റതാക്കും