Home അറിവ് പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി

പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി

രാജ്യത്ത് പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി. ​ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു.

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 8.50 രൂപ കുറഞ്ഞിട്ടുണ്ട്. നിലവില്‍ 2035.50 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില.കൊച്ചിയില്‍ സിലിണ്ടറിന്റെ വില 1060 ആയി. നേരത്തെ 1010 ആയിരുന്നു കൊച്ചിയില്‍ സിലിണ്ടറിന്റെ വില. രണ്ട് മാസത്തിനിടെ ഇത് മൂന്നാം പ്രാവശ്യമാണ് വില വര്‍ധിപ്പിക്കുന്നത്. 103 രൂപയാണ് രണ്ട് മാസത്തിനിടെ കൂടിയത്. ആദ്യം 50 രൂപയുടെയും പിന്നീട് 3 രൂപ 50 പൈസയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്.