എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.26പരീക്ഷകള്‍ പൂര്‍ത്തിയായി ഒന്നര മാസത്തിനു ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്എസ്‌എസ്‌എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.26 ആണ് വിജയശതമാനം. 44363 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.ആകെ പരീക്ഷ എഴുതിയ 4,26,469 വിദ്യാര്‍ഥികളില്‍ 4,23,303 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്കണ്ണൂർ ജില്ലയാണ് വിജയ ശതമാനം കൂടുതൽ (99.76). വിജയ ശതമാനം കുറവ് വയനാട്ടില് (98.07). വിജയശതമാനം കൂടിയ വിദ്യാഭ്യാസജില്ല പാല. 4.26 ലക്ഷം വിദ്യാർത്ഥികളാണ് എസ് എസ് എൽ സി പരീക്ഷ എഴുതിയത്. റഗുലർ വിഭാഗത്തിൽ 4,26,999 വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാഗത്തില് 408 വിദ്യാർത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റ ർ e ചെയ്തത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പി കെ എം എം എച്ച് എസാണ് ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ സ്കൂൾ. 2014 വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയത്.മലയാളം മീഡിയത്തില് 1,91, 787 വിദ്യാർത്ഥികളും ഇംഗ്ലീഷ് മീഡിയിത്തില് 2,31,604 വിദ്യാർത്ഥികളും തമിഴ് മീഡിയത്തില് 2151 വിദ്യാർത്ഥികളും കന്നഡ മീഡിയത്തില് 1,457 വിദ്യാർത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര് ചെയ്തിരുന്നു. ഇതില് 2,18,902 ആൺകുട്ടികളും 2,08,097 പെണ്കുട്ടികളുമാണുള്ളതെന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ പറയുന്നത്.