Home അന്തർദ്ദേശീയം എത്തിക്കൽ ഹാക്കിങിൽ ആപ്പിൾ ഹാക്ക് ചെയ്ത് ചൈനീസ് ഹാക്കർമാർ; കൂടെ വിൻഡോസും ക്രോമും

എത്തിക്കൽ ഹാക്കിങിൽ ആപ്പിൾ ഹാക്ക് ചെയ്ത് ചൈനീസ് ഹാക്കർമാർ; കൂടെ വിൻഡോസും ക്രോമും

ത്തിക്കൽ ‍ഹാക്കിങിനു പ്രശസ്തമായ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ചെങ്ഡുവില്‍ ടിയാന്‍ഫു കപ്പ് മത്സരത്തിൽ ആപ്പിൾ ​​ഹാക്ക് ചെയ്ത് ചൈനീസ് ഹാക്കർമാർ. വാര്‍ഷിക ഉച്ചകോടി സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളോടൊപ്പം എല്ലാവിധ സോഫ്റ്റ് വെയറുകളുടെയും സുരക്ഷയും പഠനവിധേയമാക്കുന്നുണ്ട്.

ഇത്തവണ നാണം കെട്ടത് ആപ്പിൾ മാത്രമല്ല, വിന്‍ഡോസും ഗൂഗിളിന്‍റെ ക്രോം ബ്രൗസറും ഹാക്കർമാരുടെ പരിഹാസത്തിനിരയായി. ടിയാന്‍ഫു കപ്പ് ഔദ്യോഗിക വെബ്സൈറ്റിൽ ഡിജിറ്റല്‍ ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും സൈബര്‍ സുരക്ഷയുടെ വശത്തുനിന്ന് അതിന്റെ സുരക്ഷ ഉറപ്പാക്കാന്‍ എന്തുചെയ്യണം എന്നതിനെക്കുറിച്ചും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടാന്‍ പ്രശസ്ത വിദഗ്ധരെയും പ്രൊഫഷണലുകളെയും ക്ഷണിക്കുന്നു എന്നതാണ്.

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഒഎസ് 15 ഉള്‍പ്പെടെ, ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ചില ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍, പ്ലാറ്റ്ഫോമുകള്‍, സോഫ്റ്റ്വെയര്‍ ടൂളുകള്‍ എന്നിവയിലേക്ക് കടന്നുകയറാന്‍ ഹാക്കര്‍മാര്‍ക്കായി. വിന്‍ഡോസ് 10, ഐഒഎസ് 15, ഗൂഗിള്‍ ക്രോം, മൈക്രോസോഫ്റ്റ് എക്‌സ്‌ചേഞ്ച് സെര്‍വര്‍ എന്നിവയുള്‍പ്പെടെ ചൈനീസ് ഹാക്കര്‍മാര്‍ 15 ടാര്‍ഗെറ്റ് ഉല്‍പ്പന്നങ്ങളില്‍ 3 ഒഴികെയുള്ളവ നിസാരമായി ഹാക്ക് ചെയ്തു. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭ്യമായ ആകെ സമ്മാനത്തുക ഏകദേശം 2 മില്യണ്‍ ഡോളറാണ് (ഏകദേശം 15,000 കോടി രൂപ).