Home അറിവ് കോവിഡ് വന്നര്‍ക്ക് വീണ്ടും രോഗം വരാനുള്ള സാധ്യതയുണ്ടോ?

കോവിഡ് വന്നര്‍ക്ക് വീണ്ടും രോഗം വരാനുള്ള സാധ്യതയുണ്ടോ?

കൊറോണ വൈറസ് വന്ന് ഭേദമായവര്‍ക്ക് വീണ്ടും വൈറസ് ബാധ സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത് കോവിഡ് വ്യാപനം സംഭവിച്ചതിന് പിന്നാലെ ചര്‍ച്ചചെയ്യപ്പെടുന്ന ചോദ്യങ്ങളിലൊന്നാണ്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ തന്നെ രോഗം മാറിയവര്‍ക്ക് വീണ്ടും വന്നതായി സംശയം നിലനില്‍ക്കുന്നുണ്ട്.

തെലങ്കാന, തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ രോഗം വീണ്ടും ബാധിച്ചതായി സംശയം നിലനില്‍ക്കുന്നതിനാല്‍ ഇതുസംബന്ധിച്ച വിശദമായ പഠനം നടത്തുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗിയില്‍ വീണ്ടും വൈറസ് പിടിമുറുക്കിയതാണോ അതോ ആദ്യ തവണ കോവിഡ് ബാധയുണ്ടായതിന്റെ ബാക്കിയാണോ എന്നാണ് പരിശോധിക്കുന്നത്.

രണ്ടാമതും വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത വളരെ വിരളമാണെന്നാണ് ഐസിഎംആറിലെ വിദഗ്ധര്‍ പറയുന്നത്. അതേസമയം ഹോങ്കോംഗ് പോലുള്ള സ്ഥലങ്ങളില്‍ കണ്ടതുപോലെ ചില കേസുകള്‍ സംഭവിക്കാനുള്ള സാധ്യതയും ഇവര്‍ തള്ളിക്കളയുന്നില്ല. അതേസമയം, ഇതില്‍ ആശങ്കപ്പെടേണ്ട കാര്യമല്ലെന്നാണ് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറയുന്നത്.

കൊറോണവൈറസ് രണ്ടാമതും ബാധിക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടെങ്കിലും ഈ ഘട്ടത്തില്‍ അതിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. വളരെ വിരളമായി മാത്രമേ ഇത് കാണപ്പെട്ടിട്ടൊള്ളു എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.