Home പ്രവാസം യുഎഇ-യിൽ കുടുംബ വിസ: ഇനി വരുമാനമാണ് മാനദണ്ഡം…

യുഎഇ-യിൽ കുടുംബ വിസ: ഇനി വരുമാനമാണ് മാനദണ്ഡം…

യു.എ.ഇ യിൽ പ്രവാസികൾക്ക് കുടുംബ വിസ അനുവദിക്കാൻ വരുമാനം മാത്രമാണ് ഇനി മാനദണ്ഡം. പ്രവാസികൾക്ക് കുടുംബത്തെ സ്‌പോൺസർ ചെയ്യാൻ അവരുടെ വരുമാനം മാത്രം അടിസ്ഥാനമാക്കിയുള്ള നിയമ ഭേദഗതിക്ക് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. ഇതുവരെ തൊഴിൽ ചെയ്യുന്ന തസ്തികയും വരുമാനവും അടിസ്ഥാനമാക്കിയാണ് കുടുംബ വിസ അനുവദിച്ചിരുന്നത്. എന്നാൽ കുടുംബവിസക്ക് വരുമാനം എത്രവേണമെന്നത് പുതിയ തീരുമാനത്തിൽ വ്യക്തമാക്കിയിട്ടില്ല എന്നതിൽ ആശങ്കയുണ്ട്..

രാജ്യാന്തര നിലവാരത്തിന് അനുസരിച്ച മാറ്റമാണിതെന്ന് മന്ത്രിസഭ ജനറൽ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. എന്നാൽ വരുമാന പരിധിയിൽ മാറ്റമുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തമല്ല. നിലവിൽ നാലായിരം ദിർഹം ശമ്പളമോ അല്ലെങ്കിൽ മൂവായിരം ദിർഹം ശമ്പളവും താമസ സൗകര്യവുമുള്ളവർക്കാണ് കുടുംബത്തെ സ്‌പോൺസർ ചെയ്യാൻ കഴിഞ്ഞിരുന്നത്. പുതിയ തീരുമാനം വിദേശ ജീവനക്കാരുടെ കുടുംബ സുസ്ഥിരതയും സാമൂഹിക സഹവർത്തിത്വവും ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.