Home അറിവ് വാട്ട്‌സ്ആപ്പിന്റെ പുതിയ നയത്തിനെതിരെ കേന്ദ്രം ഹൈക്കോടതിയില്‍

വാട്ട്‌സ്ആപ്പിന്റെ പുതിയ നയത്തിനെതിരെ കേന്ദ്രം ഹൈക്കോടതിയില്‍

പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നതില്‍നിന്ന് വാട്ട്‌സ്ആപ്പിനെ തടയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. വാട്ട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ചോദ്യം ചെയ്താണ് കേന്ദ്ര ഐടി മന്ത്രാലയം ഹര്‍ജി നല്‍കിയത്.

വാട്ട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം രാജ്യത്തു നിലവിലുള്ള ഡാറ്റാ സുരക്ഷിതത്വ നിയമങ്ങള്‍ ലംഘിക്കുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി സ്വീകരിച്ച ഹൈക്കോടതി നേരത്തെ കേന്ദ്ര സര്‍ക്കാരിനു നോട്ടീസ് അയച്ചിരുന്നു.

പുതിയ സ്വകാര്യതാ നയം അനുസരിച്ച് ഉപയോക്താക്കളുടെ വിവരങ്ങള്‍ വാട്ട്‌സ്ആപ്പ് ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കും. ഈ നയം അംഗീകരിക്കാത്തവര്‍ക്ക് വാട്ട്‌സ്ആപ്പ് സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കില്ലെന്നാണ് കമ്പനി പറയുന്നത്.