Home ആരോഗ്യം നേരത്തേ കോവിഡ് വന്നിട്ടുണ്ടോ?; കണ്ടെത്താന്‍ ‘ഡിപ്‌കോവാന്‍’

നേരത്തേ കോവിഡ് വന്നിട്ടുണ്ടോ?; കണ്ടെത്താന്‍ ‘ഡിപ്‌കോവാന്‍’

നിങ്ങള്‍ നേരത്തേ കോവിഡ് വന്ന് മാറിയ ആളാണോ എന്ന് കണ്ടെത്താന്‍ കഴിയുന്ന സാങ്കേതികവിദ്യ രംഗത്ത്. മുന്‍പ് കോവിഡ് ബാധിതനായിരുന്നോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ആന്റിബോഡി പരിശോധനാ കിറ്റ് തയാറായി

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് കിറ്റ് പുറത്തിറക്കുന്നത്. ഡിപ്‌കോവാന്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. രക്ത സാമ്പിള്‍ എടുത്താണ് മുന്‍പ് കോവിഡ് ബാധിച്ചിരുന്നോ എന്ന് ഡിപ്‌കോവാനിലൂടെ പരിശോധിക്കുന്നത്.

75 മിനിറ്റില്‍ ഫലം അറിയാനാവും. ഓരോ ടെസ്റ്റിനും 75 രൂപയാണ് ചെലവ് വരുന്നത്. ജൂണ്‍ ആദ്യ വാരം മുതല്‍ കിറ്റ് വിപണിയിലെത്തും.