Home അറിവ് കോവിഡ് രൂക്ഷം; ഇന്ത്യയ്ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്

കോവിഡ് രൂക്ഷം; ഇന്ത്യയ്ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്

ന്ത്യയില്‍ കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന വിമാന സര്‍വിസുകള്‍ എല്ലാം താത്കാലികമായി നിര്‍ത്തി വെക്കുകയാണ് ഹോങ്കോങ്. നാളെ മുതല്‍ മേയ് മൂന്ന് വരെയ്ക്കാണ് വിമാന സര്‍വീസുകള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയ്ക്ക് പുറമേ ഫിലിപ്പീന്‍സ്, പാകിസ്ഥാന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും ഹോങ്കോങ് നിര്‍ത്തിവച്ചിട്ടുണ്ട്. ഈ മാസം വിസ്താര വിമാനങ്ങളില്‍ എത്തിയ 50 പേര്‍ക്ക് കോവിഡ് 19 പൊസിറ്റീവായിരുന്നു. ഇതോടെയാണ് ഹോങ്കോങ് വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഹോങ്കോങ്ങില്‍ എത്തുന്നവര്‍ക്ക് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം എന്ന നിബന്ധനയാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസമായി വലിയ വര്‍ധനവാണ് ഇന്ത്യയിലെ കോവിഡ് കേസുകളില്‍ ഉണ്ടായത്. തുടരെ മൂന്ന് ദിവസം രാജ്യത്ത് കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിന് മുകളിലെത്തുകയും ചെയ്തു.