Home അറിവ് രൂപയുടെ മൂല്യത്തകര്‍ച്ച; നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളില്‍ വന്‍ വര്‍ധന

രൂപയുടെ മൂല്യത്തകര്‍ച്ച; നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളില്‍ വന്‍ വര്‍ധന

രൂപയുടെ മൂല്യം തകര്‍ന്നതോടെ ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മൂ്ല്യം ഇനിയും ഇടിയുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഈ വര്‍ഷം ജനുപരിയില്‍മാത്രം നാട്ടിലേക്കുള്ള പണമയക്കലില്‍ 12 ശതമാനം വര്‍ധനവുണ്ടായതായി സൗദി കേന്ദ്ര ബാങ്ക് റിപ്പോര്‍ട്ട് ചെയ്തു.

രൂപയുടെ മൂല്യമിടിഞ്ഞതോടെ ഗള്‍ഫ് നാടുകളിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളില്‍ നാട്ടിലേക്ക് പണമയക്കാനെത്തുന്ന പ്രാവാസികളുടെ
തിരക്ക് കൂടുകയാണ്. മൂല്യം ഇനിയും ഇടുയുമെന്നതിനാല്‍ പണമയക്കാന്‍ കാത്തിരിക്കുന്നവരും ഉണ്ട്. മൂന്ന് ദിവസത്തിനിടെയാണ് വിനിമയ മൂല്യത്തില്‍ കാര്യമായ മാറ്റം സംഭവിച്ചത്.

കഴിഞ്ഞ വര്‍ഷം ജനുവരില്‍ പ്രവാസികള്‍ നാട്ടിലേക്കയച്ചത് 10.79 ബില്യണ്‍ ആയിരുന്നെങ്കില്‍ 2021 ജനുവരിയില്‍ അത് 12.06 ബില്യണ്‍ ആയി വര്‍ധിച്ചതായി സൗദി കേന്ദ്ര ബാങ്കിന്റെ പ്രതിമാസ ബുള്ളറ്റിനില്‍ പറയുന്നു. എന്നാല്‍ വലിയ ഇടവേളക്ക് ശേഷമാണ് യു.എ.ഇ ദിര്‍ഹവുമായുള്ള രൂപയുടെ വിനിമയ നിരക്ക് ഇരുപതിനടുത്തേക്ക് എത്തുന്നത്.