Home വാണിജ്യം സ്വന്തം ഫോണ്‍ അവതരിപ്പിച്ച് ഫ്ളിപ്കാര്‍ട്ട്

സ്വന്തം ഫോണ്‍ അവതരിപ്പിച്ച് ഫ്ളിപ്കാര്‍ട്ട്

ങ്ങളുടെ സബ് ബ്രാന്‍ഡായ മാര്‍ക്യുവുമായി ചേര്‍ന്ന് ഫ്ളിപ്കാര്‍ട്ട് സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. ഫ്ളിപ്കാര്‍ട്ടിന്റെ ആദ്യ സ്മാര്‍ട്ട്‌ഫോണായ മാര്‍ക്യു എം 3 ആണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. കുറഞ്ഞവിലയില്‍ ഗുണമേന്‍മ ഒട്ടും കുറയ്ക്കാത്ത വിധത്തിലാണ് ഈ സ്മാര്‍ട് ഫോണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

വാട്ടര്‍ ഡ്രോപ്പ്‌സ്‌റ്റൈല്‍ നോച്ച് സവിശേഷതയുള്ള ഫോണിന് ഡ്യൂവല്‍ ക്യാമറയാണുള്ളത്. ഒക്ടാ കോര്‍ പ്രോസസറാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്. മാര്‍ക്യു എം 3 സ്മാര്‍ട്ട്‌ഫോണിന്റെ 2 ജിബി റാം +32 ജിബി വേരിയന്റിന് 7,999 രൂപയാണ് വില. എന്നാല്‍ ഇത് 6,299 രൂപയ്ക്ക് പരിമിത കാലത്തേക്ക് ലഭ്യമാകും.

ബ്ലാക്ക്, ബ്ലൂ എന്നീ രണ്ടു കളറുകളിലുള്ള ഫോണും വിപണിയില്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് 10ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 6.088 ഇഞ്ച് എച്ച് ഡി+ (7201560 പിക്‌സല്‍) ഡിസ്‌പ്ലേ. 2.5 ഡി കര്‍വ്ഡ് ഗ്ലാസ് പ്രെട്ടക്ഷനുണ്ട്. 32 ജിബിയാണ് ഇന്റേണല്‍ മെമ്മറി എസ ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്.

5000 എംഎഎച്ചാണ് ഇതിന്റെ ബാറ്ററി. ഏകദേശം 24 മണിക്കൂര്‍ സംഗീതം, 9 മണിക്കൂര്‍ സിനിമ കാണല്‍, ഏകദേശം 42 മണിക്കൂര്‍ കോള്‍ സമയം എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോണിന് ഫിംഗര്‍ പ്രിന്റ സ്‌കാനര്‍ ഇല്ല. ഫേസ് അണ്‍ലോക്ക് മാത്രമേ ഉള്ളു. കണക്റ്റിവിറ്റി ഓപ്ഷനുകള്‍ 3.5 എംഎം ഓഡിയോ ജാക്ക്, മൈക്രേ യുഎസ്ബി പോര്‍ട്ട്, ഡ്യൂവല്‍ സിം സ്ലോട്ടുകള്‍, വൈറഫൈ ബി, ജി, എന്‍ ബ്ലുട്ടൂത്ത് വി4.2, ജിപിഎസ്, 4ജി സപ്പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു.