Home ആരോഗ്യം കറ്റാർ വാഴയുണ്ടോ? മുഖം തിളങ്ങും, ഉറപ്പ്!

കറ്റാർ വാഴയുണ്ടോ? മുഖം തിളങ്ങും, ഉറപ്പ്!

സൗന്ദര്യ സംരക്ഷണത്തിനായി വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യ വർദ്ധകവസ്തുക്കൾ പലരും വാങ്ങി ഉപയോഗിക്കാറുണ്ട്.

എന്നാൽ ഇവ ഉണ്ടാക്കുന്ന പാർശ്വഫലങ്ങൾ നിരവധിയാണ്. വെളുക്കാൻ തേച്ചതു പാണ്ടായി എന്ന അവസ്ഥയാകും ഇവയിൽ പലതും ഉപയോഗിച്ചു കഴിയുമ്പോൾ. സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും നല്ല മാർഗം പ്രകൃതിയിൽ തന്നെ ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിക്കുക എന്നതാണ്. പാർശ്വഫലങ്ങൾ ഇല്ലന്ന് മാത്രമല്ല നമ്മുടെ പോക്കറ്റ് കാലിയാകാതിരിക്കുകയും ചെയ്യും .

കറ്റാർ വാഴ സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്. കറ്റാർ വാഴ ഔഷധങ്ങളുടെ ഒരു കലവറയാണ്.ഏത് സൗന്ദര്യ പ്രശ്ങ്ങൾക്കും പരിഹാരം കാണാൻ കറ്റാർ വാഴ ഉപയോഗിക്കാം.

കറ്റാർ വാഴ എങ്ങനെയാണു വിവിതരം സൗന്ദര്യ പ്രശനങ്ങൾക്കു പരിഹാരമായി ഉപയോഗിക്കാൻ പറ്റുന്നതെന്നു നോക്കാം. ചർമ്മത്തിന് തിളക്കം നൽകാൻ കറ്റാർ വാഴ ഉത്തമമാണ്. അതിനായി കറ്റാർ വാഴയോടൊപ്പം ചില കൂട്ടുകൾ കൂടി ചേർക്കേണ്ടതുണ്ട്. ഒരു ടീ സ്പൂൺ മഞ്ഞൾപ്പൊടി,തേൻ,റോസ് വാട്ടർ, പാൽ എന്നിവയെടുത്തു നന്നായി മിക്സ് ചെയ്യുക ശേഷം ഈ മിശ്രിതത്തിലേക്ക് അൽപ്പം കറ്റാർ വാഴയുടെ ജെൽ കൂടി ചേർക്കുക .

ഇവ നന്നായി യോജിപ്പിക്കുക .അതിനു ശേഷം ഈ മിശ്രിതം നന്നായി മുഖത്തു തേച്ചു പിടിപ്പിക്കുക .ഏകദേശം ഇരുപതു മിനിറ്റിനു ശേഷം കഴുകി കളയുക. തീർത്തും പ്രകൃതി ദത്തമായ ഒരു ഫേസ്പാക്ക് ആണിത്. യാതൊരുവിധ പാർശ്വഫലങ്ങളുമില്ല എന്നുമാത്രമല്ല പൂർണമായും മുഖത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന ഫേസ്പാക്ക് കൂടിയാണിത്.

വെയിലേറ്റു കൺതടങ്ങളിലുണ്ടാകുന്ന കരുവാളിപ്പ് മാറാൻ കറ്റാർ വാഴ സഹായിക്കുന്നു. ഇതിനായി കറ്റാർ വാഴയുടെ നീരിനൊപ്പം ഒരൽപ്പം ചെറു നാരങ്ങാ നീരു കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക ശേഷം ഈ മിശ്രിതം കരുവാളിപ്പുള്ള ഭാഗങ്ങളിൽ പുരട്ടുക. പത്തു മിനിറ്റിനു ശേഷം ഒരു പഞ്ഞി ഉപയോഗിച്ച് ഈ മിശ്രിതം തുടച്ചു കളയുക. ശേഷം മുഖം നല്ല തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടു തവണ ഇതൊന്നു പരീക്ഷിച്ചു നോക്കൂ മുഖത്തെ കരുവാളിപ്പ് പാടെ മാറുന്നത് കാണാം .

മുഖക്കുരുവിന്റെ പാടുകൾ, പൊള്ളിയ പാടുകൾ, പിഗ്മെന്റേഷൻ ഇവ പൂർണമായും അകറ്റാൻ കറ്റാർവാഴ സഹായിക്കുന്നു. കറ്റാർവാഴയുടെ നീരിനൊപ്പം ഒരൽപ്പം റോസ് വാട്ടർ കൂടി മുഖത്തെ പാടുകളിൽ നന്നായി തേച്ചു പിടിപ്പിക്കുക. കുറച്ചു സമയത്തിനുശേഷംകഴുകിക്കളയുക. സ്ഥിരമായി ചെയ്താൽ മുഖത്തെ പാടുകൾ നിശ്ശേഷം മാറുകയും മുഖം തിളക്കമുള്ളതാകുകയും ചെയ്യും.

എണ്ണമയമുള്ള ചർമം പലരെയും അലട്ടുന്ന ഒന്നാണ്. എന്നാൽ ചർമ്മത്തിലെ എണ്ണമയം അകറ്റാൻ കറ്റാർ വാഴ സഹായിക്കുന്നു കറ്റാർവാഴയുടെ നീരിൽ അൽപം തേൻ ചേർത്ത് മുഖത്ത് തേച്ചു പിടിപ്പിക്കുക കുറച്ചുസമയത്തിനു ശേഷം ശുദ്ധമായ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ എണ്ണമയം പാടെ അകന്നു പോകുന്നതാണ്. പ്രകൃതിയിൽത്തന്നെ അത്ഭുതഗുണമുള്ള ഔഷധങ്ങളുടെ കലവറയായ കറ്റാർ വാഴ ഉള്ളപ്പോൾ എന്തിനു പാർലറുകളിൽ പോയി നമ്മുടെ കൈയിലെ കാശും ആരോഗ്യവും നശിപ്പിക്കണം.കുറച്ചു ക്ഷമയും ചിലവഴിക്കാൻ സമയവുമുണ്ടെങ്കിൽ ബ്യൂട്ടീ പാർലർ ഇനി മുതൽ വീട്ടിൽ തന്നെ ആക്കിക്കളയാം…