Home ആരോഗ്യം നന്നായി ഉറങ്ങണോ?: ഈ ആഹാരങ്ങള്‍ ശീലമാക്കിയാല്‍ മതി, മറ്റൊന്നും വേണ്ട

നന്നായി ഉറങ്ങണോ?: ഈ ആഹാരങ്ങള്‍ ശീലമാക്കിയാല്‍ മതി, മറ്റൊന്നും വേണ്ട

രോഗ്യത്തോടെ കുറെ കാലം ജീവിക്കണമെങ്കില്‍ വ്യായാമം, കൃത്യമായ ആഹാരം എന്നിവയോടൊപ്പം നന്നായി ഉറങ്ങുകയും വേണം. ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും, ഉത്പാദനക്ഷമതയേയും നിലനിര്‍ത്താനും സമ്മര്‍ദ്ദം കുറയ്ക്കാനും നന്നായി ഉറങ്ങും.

തെറ്റായ ജീവിതശൈലി, മാനസിക സമ്മര്‍ദ്ദം, തിരക്കേറിയ ജീവിതം എന്നിവ ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്ന ഘടകങ്ങളാണ്. നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ബദാം

മെലറ്റോണിന്റെ സമ്പന്നമായ ഉറവിടമാണ് ബദാം. സ്ഥിരമായി ബദാം കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. മെലറ്റോണിന്‍ കൂടാതെ, ബദാമില്‍ മഗ്‌നീഷ്യവും ധാരാളമായി അടങ്ങി, ഇത് ഉറക്കത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്നു.

പാല്‍

ഉറക്കമില്ലായ്മയ്ക്ക് പണ്ട് മുതല്‍ക്കെയുള്ള പരിഹാരമാണ് പാല്‍. ഇതില്‍ വിറ്റാമിന്‍ ഡി, കാത്സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മെലറ്റോണിന്‍ ഉത്പാദനത്തിന് സഹായിക്കുന്നു. ദിവസവും ഉറങ്ങുന്നതിന് മുന്‍പ് പാല്‍ കുടിച്ചാല്‍ സുഖമായി ഉറങ്ങാം

പഴവര്‍ഗങ്ങള്‍

പഴങ്ങളില്‍ മെലറ്റോണിന്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കുന്നു. മെലറ്റോണിന്റെ അളവ് കൂടുതലുള്ള റാസ്ബെറി, വാഴപ്പഴം, പൈനാപ്പിള്‍, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ കഴിക്കുക, ഇവ നല്ല ഉറക്കം കിട്ടാന്‍ ഏറെ നല്ലതാണ്. കൂടാതെ പഴങ്ങള്‍ സമ്മര്‍ദ്ദത്തെ ചെറുക്കുന്നതിനും ശരീരത്തെ റിലാക്സ് ചെയ്യുന്നതിനും സഹായിക്കുന്നു.