Home അറിവ് ബാങ്ക് ലോണ്‍ പലിശ സെപ്റ്റംബര്‍ മാസത്തോടെ ഈടാക്കുന്നു… മൊറട്ടോറിയം കാലാവധി അവസാനിച്ചു

ബാങ്ക് ലോണ്‍ പലിശ സെപ്റ്റംബര്‍ മാസത്തോടെ ഈടാക്കുന്നു… മൊറട്ടോറിയം കാലാവധി അവസാനിച്ചു

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബാങ്ക് ലോണില്‍ മൊറട്ടോറിയം അനുവദിച്ചത് ലോണ്‍ എടുത്തവര്‍ക്ക് ആശ്വാസകരമായ വാര്‍ത്തയായിരുന്നു. മാര്‍ച്ച് മാസം മുതല്‍ മൂന്ന് മാസത്തേക്കാണ് ആദ്യത്തെ മൊറട്ടോറിയം ആര്‍ബിഐ അനുവദിച്ചത്. പിന്നീട് ആഗസ്റ്റ് മാസം വരെ മൊറട്ടോറിയം പുതുക്കി അനുവദിച്ചിരുന്നു. ഈ മാസത്തില്‍ ഒന്നും തന്നെ ബാങ്ക് ലോണുകള്‍ അടക്കേണ്ടി വന്നില്ല.

സെപ്റ്റംബര്‍ മാസത്തോടെ മൊറട്ടോറിയം അനുവദിച്ചിരിക്കുന്ന കാലാവധി അവസാനിക്കുകയാണ്. ഇതോടെ ഇത്രയും മാസത്തെ ബാങ്ക് ലോണിന്റെ പലിശ അടക്കേണ്ടതായി വരും. ആറ് മാസത്തെ പലിശ വലിയ തുകയായിരിക്കും എന്നതില്‍ സംശയമില്ല. ഇത് സാധാരണകാര്‍ക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരിക്കും.

നിങ്ങള്‍ ബാങ്ക് ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ എത്രയും വേഗം ബാങ്ക് അധികൃതരുമായി സംസാരിച്ച് പലിശ ഘട്ടം ഘട്ടമായി അടയ്ക്കുന്നതിനുള്ള അവസരത്തിനായി അപേക്ഷ സമര്‍പ്പിക്കാം. മൊറട്ടോറിയം അനുവദിച്ച മാസത്തില്‍ നിങ്ങളുടെ പ്രിന്‍സിപ്പിള്‍ തുക എത്രയായിരുന്നു അത്രയും തുകയുടെ പലിശയായിരിക്കും നിങ്ങള്‍ ലോണിന്റെ അവസാനം വരെയും ഇനി അടയ്‌ക്കേണ്ടത് എന്നും മനസ്സിലാക്കുക.