ബോളിവുഡ് താരങ്ങളായ സെയ്ഫ് അലിഖാനും കരീന കപൂറിനും രണ്ടാമത് കുഞ്ഞ് ജനിക്കാന്‍ പോകുന്നു. ‘ ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു ആളെ കൂടി പ്രതീക്ഷിക്കുകയാണ് എന്ന കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. ആശംസകള്‍ക്കും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി‘ എന്ന കുറിപ്പോടെയായിരുന്നു വാര്‍ത്ത പുറത്ത് വിട്ടത്.
2012 ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. 2016 ഡിസംബറില്‍ ആദ്യപുത്രന്‍ തൈമൂര്‍ ജനിച്ചു. മാതാപിതാക്കള്‍ക്കൊപ്പം മാധ്യമ ശ്രദ്ധ നേടിയ താര പുത്രനായിരുന്നു തൈമൂര്‍. തൈമൂറിന്റെ ഓരോ ചിത്രങ്ങളും മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ഏറ്റെടുത്തിരുന്നു.
അമീര്‍ഖാന്റെ നായികയായി ലാല്‍ സിങ് ഛദ്ദ എന്ന ചിത്രത്തിലാണ് കരീന അവസാനമായി അഭിനയിച്ചത്. ഈ ചിത്രം റിലീസിന് ഒരുങ്ങുകയാണ്.