Home നാട്ടുവാർത്ത ക്ഷേനിധി അംഗങ്ങള്‍ക്ക് 1000 രൂപ അക്കൗണ്ടില്‍ എത്തുന്നു… വിവരങ്ങള്‍ക്ക്

ക്ഷേനിധി അംഗങ്ങള്‍ക്ക് 1000 രൂപ അക്കൗണ്ടില്‍ എത്തുന്നു… വിവരങ്ങള്‍ക്ക്

ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് 1000 രൂപ ധനസഹായം ലഭിക്കും. ക്ഷേമനിധിയില്‍ അംഗത്വം ഉള്ള നിര്‍മ്മാണ തൊഴിലാളികള്‍ക്കാണ് ഈ ആയിരം രൂപ ലഭിക്കുക. കേരള ബില്‍ഡിങ് ആന്‍ഡ് അതര്‍ കണ്‍സ്ട്രക്ഷന്‍ വെല്‍ഫെയര്‍ ബോര്‍ഡ് വഴിയാണ് തുക ലഭിക്കുക. ഇതിനായി തൊഴിലാളി ജില്ലാ ക്ഷേമനിധി ഓഫീസില്‍ ബന്ധപ്പെട്ട രേഖകളുമായി ആഗസ്റ്റ് 15 നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. തുടര്‍ന്ന് ഈ തുക നിങ്ങള്‍ക്ക് ലഭിക്കും.

ധനസഹായത്തോടൊപ്പം പ്രിമെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും മറ്റും ലഭിക്കുന്നതാണ്. ശുചീകരണ തൊഴിലാളികളുടെ മക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഇവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവ നഗരസഭ പട്ടികജാതി വികസന ഓഫീസര്‍ക്ക് മുന്‍പാകെ ആഗസ്റ്റ് 25 നുള്ളില്‍ സമര്‍പ്പിക്കണം. കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവര്‍ അതാത് ക്ഷേമനിധിയുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 10 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം.