Home ആരോഗ്യം ഉണക്കമുന്തിരി ആരോഗ്യഗുണങ്ങളാല്‍ സമ്പന്നം; ഇതിട്ട് തിളപ്പിച്ച വെള്ളം കുടിച്ച് നോക്കൂ

ഉണക്കമുന്തിരി ആരോഗ്യഗുണങ്ങളാല്‍ സമ്പന്നം; ഇതിട്ട് തിളപ്പിച്ച വെള്ളം കുടിച്ച് നോക്കൂ

വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്ന സാധനമാണ് ഉണക്ക മുന്തിരി (raisins). കൊളസ്‌ട്രോള്‍(cholesterol) കുറയ്ക്കാനും കാന്‍സറിനെ(cancer) പ്രതിരോധിക്കാനും സഹായിക്കുന്ന സംയുക്തങ്ങള്‍ ഇതിലുണ്ട്. ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്ക മുന്തിരി വെള്ളം. ഉണക്കമുന്തിരിയില്‍ അയണ്‍, കോപ്പര്‍, ബി കോംപ്ലക്‌സ് വൈറ്റമിനുകള്‍ എന്നിവ ധാരാളമുണ്ട്. ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് ഇരുമ്പിന്റെ അഭാവം അകറ്റാനും വിളര്‍ച്ച തടയാനും സഹായിക്കും.

ധാതുക്കളായ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ഉണക്കമുന്തിരിയിലുണ്ട്. ഇവ അസിഡിറ്റി കുറയ്ക്കുന്നു. ചര്‍മ്മ രോഗങ്ങള്‍ക്കും സന്ധിവേദനയ്ക്കും മുടികൊഴിച്ചിലിനും പരിഹാരമേകാന്‍ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് ഗുണം ചെയ്യും.

ശരീരത്തിന്റെ പിഎച്ച് നില ക്രമീകരിച്ച് അസിഡിറ്റിയും പാര്‍ശ്വഫലങ്ങളും തടയാനും സഹായിക്കും. മാത്രമല്ല തിമിരം, മാക്യുലാര്‍ ഡീജനറേഷന്‍ മുതലായ നേത്രരോഗങ്ങള്‍ തടയുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണിന്റെ ആരോഗ്യത്തിനും ജീവകം എയും ബീറ്റാ കരോട്ടിനും ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്.

കാല്‍സ്യം ധാരാളമടങ്ങിയതിനാല്‍ എല്ലുകള്‍ക്ക് ശക്തിയേകും. ബോറോണ്‍ എന്ന മൈക്രോന്യൂട്രിയന്റ് ഇതില്‍ അടങ്ങിയിട്ടുണ്ട്. ആര്‍ത്തവ വിരാമത്തോടനുബന്ധിച്ചുള്ള ഓസ്റ്റിയോ പോറോസിസ് തടയാനും ഇത് സഹായിക്കും.