Home നാട്ടുവാർത്ത പ്രതിക്കൊപ്പം കേരള പോലീസിന്റെ ടിക് ടോക്ക് വീഡിയോ !വീഡിയോയുടെ പിന്നിലെ സത്യാവസ്ഥ ഇതാണ്!

പ്രതിക്കൊപ്പം കേരള പോലീസിന്റെ ടിക് ടോക്ക് വീഡിയോ !വീഡിയോയുടെ പിന്നിലെ സത്യാവസ്ഥ ഇതാണ്!

സോഷ്യല്‍ മീഡിയ ആപ്പുകളില്‍ ഏറ്റവും ആരാധകരുള്ള ആപ്പാണ് ടിക് ടോക്. ടിക് ടോക് വീഡിയോയിലൂടെ ആപ്പിലായവരും ചുരുക്കമല്ല.. എന്തായാലും ഇക്കുറി ആപ്പിലായിരിക്കുന്നത് കേരള പോലീസ് തന്നെയാണ്. പിടികൂടിയ പ്രതിയ്ക്കൊപ്പം കേരളാ പോലീസിന്റെ ടിക് ടോക്ക് വീഡിയോ എന്ന പേരില്‍ കഴിഞ്ഞ കുറേ ദിവസമായി ചില വീഡിയോ സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്നുണ്ട്. വൈറലായതോടെ ഈ വീഡിയോയ്ക്ക് ആരാധകരും വിമര്‍ശകരും ഏറി. വീഡിയോ കണ്ട് പോലീസിനെ വിമര്‍ശിച്ചും പിന്തുണച്ചും പലരും രംഗത്തെത്തി. സംഭവത്തെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ ഉയരവെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വീണ്ടും വീണ്ടും ഹിറ്റായിരിക്കുകയാണ്. ഇത് പൊലീസ് തന്നെ തയാറാക്കിയ വീഡിയോ ആണെന്ന ധാരണയിലാണ് സോഷ്യല്‍ മീഡിയയില്‍ സംവാദങ്ങള്‍ കൊഴുക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം അങ്ങനെയല്ല! കണ്ടത് കണ്ട പടി വിശ്വസിക്കരുതെന്ന് ചുരുക്കം.. വീഡിയോയില്‍ കാണുന്ന പോലീസ് ഉദ്യോഗസ്ഥരും പോലീസ് ജീപ്പും വ്യാജമാണ്. സിനിമ സെറ്റില്‍ ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ ചേര്‍ന്ന് തയ്യാറാക്കിയതാണ് ഈ ടിക്ക് ടോക്ക് വീഡിയോ… സാജന്‍ നായര്‍ എന്ന നടനാണ് ദിവസങ്ങള്‍ക്കു മുമ്പ് വീഡിയോ ടിക്ടോക്കില്‍ ഷെയര്‍ ചെയ്തത്. ‘കള്ളനും പൊലീസും ചേര്‍ന്നുള്ള ടിക്ടോക്ക് വിഡിയോ’ എന്ന ടാഗ് ലൈനില്‍ മറ്റാരോ ഇത് ഷെയര്‍ ചെയ്തതോടെ സംഗതി വൈറലായി. സാധാരണക്കാര്‍ക്കൊപ്പം പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വരെയും വീഡിയോ കണ്ട് തെറ്റ്ധരിച്ചു. എന്തായാലും വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടിയുണ്ടാകുമോയെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.