Home അന്തർദ്ദേശീയം മൂന്നടി അകലെ മാത്രം മരണം പറന്നിറങ്ങി.

മൂന്നടി അകലെ മാത്രം മരണം പറന്നിറങ്ങി.

ജൂണിലെ അവസാന ഞായറാഴ്ചയാണ് ലണ്ടനെയാകെ ഞെട്ടിച്ച സംഭവമുണ്ടായത്. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിന് സമീപം താമസിക്കുന്ന എഞ്ചിനീയറായ ജോണ്‍ ബാള്‍ഡോക്ക് വീട്ടു മുറ്റത്ത് സണ്‍ബാത്ത് ചെയ്യുന്നതിനിടെയാണ് മുകളില്‍ നിന്നെന്തോ ബാള്‍ഡോകിന്റെ സമീപത്തു വീഴുന്നത്. വീട്ടുമുറ്റത്തെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കരികിലെ പുല്‍ത്തകിടിയില്‍ വീണ വസ്തുവിലേക്ക് നോക്കിയപ്പോഴേ ബാള്‍ഡോക് ഞെട്ടിത്തരിച്ചു. അതൊരു മനുഷ്യശരീരമായിരുന്നു. ! ചേതനയറ്റ ശരീരം… നെയ്‌റോബിയില്‍ നിന്നും ബ്രിട്ടനിലേക്കുള്ള കെനിയന്‍ വിമാനമായി ബോയിങ് 787 ന്റെ ലാന്റിംഗ് ഗിയറിനുള്ളില്‍ ഒളിച്ചിരുന്നെത്തിയ യാത്രക്കാരന്‍ വിമാനത്തില്‍ നിന്നും ബാള്‍ഡോക്കിന്റെ വീട്ട് മുറ്റത്തേക്ക് പതിച്ചതായിരുന്നു. 3, 500 അടി ഉയരത്തില്‍ നിന്നും വീണ ആ മനുഷ്യ ശരീരം ബാള്‍ഡോകിന്റെ വെറും മൂന്നടി മാത്രം വ്യത്യാസത്തിലാണ് നിലംപതിച്ചത്. ഞെട്ടലോടെയല്ലാതെ ദിവസങ്ങള്‍ പിന്നിടുമ്പോഴും ബാള്‍ഡോകിന് സംഭവം ഓര്‍ത്തെടുക്കാനാകുന്നില്ല.