Home വാഹനം അറിയാത്തവർക്ക് ലിഫ്റ്റ് കൊടുക്കുന്നവര്‍ സൂക്ഷിക്കുക..!

അറിയാത്തവർക്ക് ലിഫ്റ്റ് കൊടുക്കുന്നവര്‍ സൂക്ഷിക്കുക..!

അറിയാത്തവർക്ക് ലിഫ്റ്റ് കൊടുക്കുന്നവര്‍ സൂക്ഷിക്കുക..! വാട്‌സാപ്പില്‍ വൈറലായ വീഡിയോ പകരുന്ന സന്ദേശം ഗൗരവമുള്ളതാണ്. രാത്രി വിജനമായ സ്ഥലത്തെത്തുന്ന ബൈക്കില്‍ മൂന്ന് യുവാക്കളാണുള്ളത്. ബൈക്ക് നിര്‍ത്തിയ ശേഷം പിന്നിലിരിക്കുന്നവരില്‍ ഒരാള്‍ വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ രണ്ടാമന്‍ ബൈക്കോടിച്ചയാളുടെ കഴുത്തില്‍ പിടിച്ച് നിലത്ത് വീഴ്ത്തുന്നു. തുടര്‍ന്ന് അയാളെ അക്രമിച്ച് ബൈക്കുമായി കടന്നു കളയുന്നു. സമീപത്തെ സി.സി.ടി.വി. ക്യാമറയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളിലാണ് സംഭവം പതിഞ്ഞിട്ടുള്ളത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. വീഡിയോ ലഭിച്ചവര്‍ക്കൊക്കെയും തെല്ല് ആശങ്കയോടെയല്ലാതെ ഇത് കണ്ടു തീര്‍ക്കാനാകില്ലെന്ന് ഉറപ്പാണ്. പലരും അപരിചിതര്‍ക്ക് ലിഫ്റ്റ് നല്‍കുന്നത് പതിവാണ്. മിക്ക ആളുകളും കാറിലും ബൈക്കിലുമെല്ലാം ലിഫ്റ്റ് ചോദിക്കുന്നവരെ യാതൊരു സങ്കോചവുമില്ലാതെ സഹായിക്കാറുമുണ്ട്. എന്നാല്‍ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഞെട്ടിക്കുന്നത് തന്നെയാണ്. പ്രചരിക്കുന്ന ദൃശ്യങ്ങളിലെ സത്യമെന്തായാലും ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടാകരുത്. കാറിലായാലും ഇരുചക്ര വാഹനങ്ങളിലായാലും സുരക്ഷയും ശുഭയാത്രയും ഉറപ്പുവരുത്താം