Home അറിവ് ന്യൂമോണിയക്കെതിരെ വാക്‌സിന്‍ പുറത്തിറക്കി ഇന്ത്യ

ന്യൂമോണിയക്കെതിരെ വാക്‌സിന്‍ പുറത്തിറക്കി ഇന്ത്യ

ന്യുമോണിയയ്ക്കെതിരായ ആദ്യ വാക്‌സിന്‍ തദ്ദേശീയമായി വികസിപ്പിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ‘ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍’ (Pneumococcal Conjugate Vaccine) എന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ഈ വാക്‌സിന്റെ പേര്. വെര്‍ച്വലായി സംഘടിപ്പിച്ച ചടങ്ങിലാണ് വാക്സിന്‍ അവതരിപ്പിച്ചത്.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ധന്റെ സാന്നിദ്ധ്യത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയാണ് വാക്സിന്‍ പുറത്തിറക്കിയത്. ന്യുമോണിയ രോഗത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ വാക്‌സിന്‍ ആണ് ഇത്. ഏറ്റവും വില കുറഞ്ഞ ന്യമോണിയ വാക്സിനാണിതെന്നും പൂനാവാല അവകാശപ്പെട്ടു.

കൊവിഡ് മരണങ്ങളില്‍ കൂടുതലും ന്യുമോണിയയെ തുടര്‍ന്നാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ന്യൂമോണിയയ്‌ക്കെതിരായ പ്രതിരോധം ആ നിലയ്ക്കും പ്രധാനമാണ്. കൊവിഡ് വാക്‌സീന്‍ ലഭിക്കാത്തവര്‍ക്കു ന്യുമോണിയ വാക്‌സീന്‍ നല്‍കി താല്‍ക്കാലിക രക്ഷ നേടാനുമായേക്കും.