Home വാണിജ്യം ഗൂഗിളില്‍ തിരഞ്ഞ കാര്യങ്ങള്‍ ഉടന്‍ ഡിലീറ്റ് ചെയ്യാവുന്ന പുതിയ സാങ്കേതികവിദ്യ വരുന്നു

ഗൂഗിളില്‍ തിരഞ്ഞ കാര്യങ്ങള്‍ ഉടന്‍ ഡിലീറ്റ് ചെയ്യാവുന്ന പുതിയ സാങ്കേതികവിദ്യ വരുന്നു

The Google logo is pictured at the entrance to the Google offices in London, Britain January 18, 2019. REUTERS/Hannah McKay

നിങ്ങളുടെ മൊബൈലിലെ ബ്രൗസിങ് ഹിസ്റ്ററിയില്‍ നിന്ന് ഗൂഗിളില്‍ തിരഞ്ഞ കാര്യങ്ങള്‍ 15 മിനിറ്റില്‍ ഡിലീറ്റ് ചെയ്യാനാവുന്ന പുതിയ സംവിധാനം വരുന്നു. ഐഫോണ്‍ ഉപഭക്താക്കളുടെ ഗൂഗിള്‍ ആപ്പിലാണ് ഈ സേവനം ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. വൈകാതെ ആന്‍ഡ്രോയിഡ് ഫോണുകളിലും ഇത് ലഭിക്കുമെന്നാണ് ഗൂഗിളിന്റെ അറിയിപ്പ്.

ഡെസ്‌ക്ടോപ്പിലും ഇന്‍സ്റ്റന്റ് ഡെലീറ്റ് ഓപ്ഷന്‍ നിലവില്‍ പ്രവര്‍ത്തിക്കില്ല. ലൊക്കേഷന്‍ ഹിസ്റ്ററിയിലും ആക്റ്റിവിറ്റി ഡാറ്റയിലും സൂക്ഷിക്കുന്ന സെര്‍ച്ച് ഹിസ്റ്ററി വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി എപ്പോള്‍ ഡെലീറ്റ് ചെയ്യണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാന്‍ കഴിയും. ഒരിക്കല്‍ വിവരങ്ങള്‍ സൂക്ഷിക്കാനുള്ള സമയപരിധി ഗൂഗിള്‍ അക്കൗണ്ടില്‍ നല്‍കിയാല്‍ പിന്നീട് കൃത്യമായ ഇടവേളയില്‍ ഗൂഗിള്‍ തന്നെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യും.

നിലവില്‍ മൂന്ന് മാസം, 18 മാസം, 36 മാസം എന്നിങ്ങനെയാണ് സെര്‍ച്ച് ഹിസ്റ്ററി ഓട്ടോ ഡിലീറ്റ് പ്രവര്‍ത്തിക്കുന്നത്. ഇതിലേക്കാണ് 15 ദിവസത്തിനുള്ളില്‍ എന്ന ഓപ്ഷന്‍ കൂടി ഉള്‍പ്പെടുത്തുന്നത്. താത്പര്യമുള്ള ഓട്ടോ ഡെലീറ്റ് ഓപ്ഷന്‍ തെരഞ്ഞെടുത്ത് ഉപഭോക്താക്കള്‍ക്ക് തന്നെ കാലാവധി നിശ്ചയിക്കാവുന്നതാണ്.