Home അന്തർദ്ദേശീയം വാനര വസൂരി ലക്ഷണങ്ങൾ ഇവയെല്ലാം

വാനര വസൂരി ലക്ഷണങ്ങൾ ഇവയെല്ലാം

കൊവി‍ഡ് 19ന് (Covid 19) പിന്നാലെ മങ്കിപോക്സിന്റെ (Monkeypox) ഭീതിയിലാണ് രാജ്യങ്ങള്‍. ഇന്ത്യയിലെ ആദ്യത്തെ മങ്കിപോക്സ് മരണം സ്ഥിരീകരിച്ചു.കേരളത്തിലെ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 22 കാരനാണ് അണുബാധയ്ക്ക് കീഴടങ്ങിയത്. മങ്കിപോക്സിനെ ആഗോള പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന ജൂലൈ 23 ന് പ്രഖ്യാപിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും വൈറസ് പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്..ആശങ്കയല്ല അവബോധവും ജാഗ്രതയുമാണ് വേണ്ടത്

അറിയാം ലക്ഷണങ്ങൾ

പനി, തളര്‍ച്ച, തലവേദന പോലുള്ള ലക്ഷണങ്ങളാണ് പ്രധാനമായി കണ്ടുവരുന്നത് . .കഴല വീക്കം, അപസ്മാരം, തൊണ്ടവേദന പോലുള്ള പ്രശ്നങ്ങളും കാണാം. ദേഹത്ത് ചിക്കന്‍ പോക്സ് രോഗത്തിലെന്ന പോലെ കുമിളകള്‍ പൊങ്ങുന്നതാണ് മങ്കിപോക്സിന്‍റെ വലിയ പ്രത്യേകത.രോഗബാധിതനായ ഒരു വ്യക്തിയുമായി ദീര്‍ഘനേരം അല്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള സമ്പർക്കം ഉണ്ടെങ്കില്‍ ആര്‍ക്കും മങ്കിപോക്സ് പിടിപെടാമെന്നും ആരോ​ഗ്യ വിദ​ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യരില്‍ മങ്കിപോക്സ് പടര്‍ന്നുപിടിക്കുമ്പോൾ രോഗബാധിതരുമായി അടുത്തിടപഴകുന്നത് മങ്കിപോക്സ് വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകമാണെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.മങ്കിപോക്സ് ബാധിച്ച ഒരു രോഗിയുമായി സമ്പർക്കം പുലര്‍ത്തിയ കിടക്കകള്‍ പോലെയുള്ള ഏതെങ്കിലും വസ്തുക്കളുമായി സമ്പർക്കം പുലര്‍ത്തുന്നത് ഒഴിവാക്കുക. രോഗബാധിതരുമായി സമ്പർക്കം പുലര്‍ത്തിയ ശേഷം കൈ ശുചിത്വം പാലിക്കുക.രോഗബാധിതരുടെ അടുത്ത് പോകുമ്ബോള്‍, മാസ്കുകളും ഡിസ്പോസിബിള്‍ കയ്യുറകളും ധരിക്കുക. പരിസര ശുചീകരണത്തിന് അണുനാശിനികള്‍ ഉപയോഗിക്കുക. മങ്കിപോക്സ് രോ​ഗം ബാധിച്ചവര്‍ ഉപയോ​ഗിച്ച കിടക്ക, ടവ്വല്‍ എന്നിവ ഉപയോ​ഗിക്കരുത്. മങ്കിപോക്സിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കരുത്.രോഗബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഒരു വ്യക്തിക്ക് അഞ്ച് മുതല്‍ 21 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ രണ്ടോ മൂന്നോ ആഴ്ച ക്വാറന്റൈന്‍ ആവശ്യമാണ്. രോഗബാധിതനായ വ്യക്തിയെ പരിചരിക്കുന്നവര്‍ നല്ല ശുചിത്വം പാലിക്കണം. രോഗിയെ പരിചരിക്കുന്ന വ്യക്തി പതിവായി കൈ കഴുകേണ്ടതുണ്ട്. കൂടാതെ കൊവിഡ് – 19 പോലെ ആവശ്യമായ മുന്‍കരുതലുകള്‍ പാലിക്കണമെന്നും ആരോ​ഗ്യ വിദ​ഗ്ധര്‍ പറയുന്നു.മങ്കിപോക്സ് അടിയന്തര ആഗോള പൊതുജനാരോഗ്യ ആശങ്കയാണെന്ന് ലോകാരോഗ്യസംഘടനാ തലവന്‍ ഡോ. ടെഡ്രോസ് ഗബ്രിയേസൂസ് അഥനോം വ്യക്തമാക്കി. മങ്കിപോക്‌സ് വ്യാപനം ആഗോള തലത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നവെന്നും അദ്ദേഹം പറഞ്ഞു