Home അറിവ് പ്രവാസി പെന്‍ഷനും ആനുകൂല്യങ്ങള്‍ക്കുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം

പ്രവാസി പെന്‍ഷനും ആനുകൂല്യങ്ങള്‍ക്കുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം

കേരള പ്രവാസി ക്ഷേമ ബോര്‍ഡില്‍ നിന്നുമുള്ള പ്രവാസി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി തീര്‍പ്പാക്കി നടപടി പൂര്‍ത്തീകരിക്കുന്നതിനായി pravasikerala.org എന്ന വെബ്‌സൈറ്റ് മുഖേന ലോഗിന്‍ ചെയ്ത് ബന്ധപ്പെട്ട അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം.ഓഫ്‌ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കില്ല.

ഓണ്‍ലൈന്‍ അപേക്ഷകളെ സംബന്ധിച്ച തല്‍സ്ഥിതി വിവരങ്ങള്‍ അംഗത്തിന്റെ ലോഗിനില്‍ ലഭിക്കും. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും സഹായങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471-2465500, 8547902515.