Home അറിവ് കെട്ടിടനിര്‍മാണ ചട്ടത്തില്‍ വീണ്ടും ഭേദഗതി: ചെറിയ വീടുകള്‍ക്ക് മഴവെള്ള സംഭരണി വേണ്ട

കെട്ടിടനിര്‍മാണ ചട്ടത്തില്‍ വീണ്ടും ഭേദഗതി: ചെറിയ വീടുകള്‍ക്ക് മഴവെള്ള സംഭരണി വേണ്ട

സംസ്ഥാനത്തെ കെട്ടിടനിര്‍മ്മാണ ചട്ടത്തില്‍ വീണ്ടും ഭേദഗതി. സംസ്ഥാനത്ത് പണിയുന്ന എല്ലാ വീടുകള്‍ക്കും മഴവെള്ള സംഭരണി വേണമെന്ന നിബന്ധന സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കി. അഞ്ച് സെന്റില്‍ താഴെ വസ്തുവില്‍ നിര്‍മിക്കുന്ന വീടുകള്‍ക്കും 300 ചതുരശ്ര മീറ്റര്‍ വിസതൃതിയുള്ള വീടുകള്‍ക്കും ഇനി മുതല്‍ മഴവെളള സംഭരണി ആവശ്യമില്ല.

ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കെട്ടിടനിര്‍മാണ ചട്ടത്തില്‍ ഭേദഗതി വരുത്തി. എല്ലാ വീടുകള്‍ക്കും മഴവെള്ള സംഭരണി എന്ന 2019ലെ ഭേദഗതി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മാറ്റങ്ങള്‍ വരുത്തുന്നത്.

1999ലെ കെട്ടിട നിര്‍മാണ ചട്ടം ഭേദഗതി ചെയ്യും മുന്‍പ് ലഭ്യമായിരുന്ന പല ആനുകൂല്യങ്ങളും 2019 ഭേദഗതി വഴി നഷ്ടമായിരുന്നു. അവയില്‍ പലതിലും ഭേദഗതി വരുത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ സെറ്റ് ബാക്ക് വ്യവസ്ഥ പുനഃസ്ഥാനപിച്ചു. വ്യവസായശാലകളിലേക്കുള്ള റോഡുകളുടെ വീതിയിലും ഇളവ് നല്‍കിയിട്ടുണ്ട്.