Home അറിവ് ഇനി മുതല്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന്

ഇനി മുതല്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന്

ടുത്ത മാസം മുതല്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്നും ലഭിക്കും. പുകപരിശോധനയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

വാഹനങ്ങളിലെ പുകപരിശോധന പതിവുപോലെ പരിശോധനകേന്ദ്രങ്ങളില്‍ നടക്കുമെങ്കിലും ബാക്കി നടപടികള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കണം. ഇതിനുശേഷമാകും മോട്ടോര്‍ വാഹനവകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.

ബിഎസ് ഫോര്‍ വാഹനങ്ങള്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. എന്നാല്‍, ഇപ്പോഴും ആറു മാസം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റാണ് നല്‍കി വരുന്നത്. ഇതാണ് തര്‍ക്കത്തിന് കാരണം.