Home ആരോഗ്യം പപ്പായക്കുണ്ട്, ഗുണങ്ങളേറെ

പപ്പായക്കുണ്ട്, ഗുണങ്ങളേറെ

നാട്ടിന്‍പുറങ്ങളില്‍ സുഗമമായി ലമിക്കുന്ന പപ്പായയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ പപ്പായയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ‘papain’ എന്ന എൻസൈമിനാൽ സമൃദ്ധമാണ് പപ്പായ.

പ‌പ്പായയിലെ നാരുകളുടെ സാന്നിധ്യം മലബന്ധമകറ്റാനും irritable bowel syndrome കുറ‌യ്ക്കാനും ഉപയോഗിക്കാം. ഭക്ഷണത്തിൽ ധാരാളം പപ്പായ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.

പപ്പായയിൽ ഉള്ള lycopene, വൈറ്റമിൻ സി, നാരുകൾ എന്നിവ എൽഡിഎൽ കുറച്ചു ഹൃദയത്തെ സംരക്ഷിക്കുന്നു. പപ്പായ പൊണ്ണത്തടി കുറയ്ക്കാനും ഫലപ്രദമാണ്.

പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് inflamation കുറയ്ക്കാനും അസുഖം വരാതിരിക്കാനും ഉപയോഗിക്കുന്നതിനോടൊപ്പം ത്വക്കിനുണ്ടാകുന്ന കേടുപാടുകൾ, ചുളിവുകൾ എന്നിവ നീക്കി യൗവനം നിലനിർത്താനും സഹായിക്കുന്നു.

പ്രമേഹം ഉള്ളവർക്കും മിതമായ തോതിൽ ഉപയോഗിക്കാവുന്ന പഴമാണ് പ‌‌പ്പായ. പല‌വിധത്തിലുള്ള കാൻസറിനും പപ്പായ ഉത്തമമാണെന്ന് പഠനങ്ങൾ പറയുന്നു.

വൈറ്റമിൻ സിയാൽ സമ്പുഷ്ടമായ പപ്പായ രോഗങ്ങൾക്കും അണുബാധകൾക്കും എതിരെ പോരാടുന്നതിന് പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച പഴങ്ങളിലൊന്നാണെന്ന് പെൻസിൽവാനിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

കാൻസർ സാധ്യത കുറയ്ക്കാൻ പപ്പായയിലെ ലൈക്കോപീൻ സഹായിക്കും. സ്തനാർബുദ കോശങ്ങളിൽ പപ്പായ കാൻസർ വിരുദ്ധ സംയുക്തം അടങ്ങിയിട്ടുള്ളതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.