Home അറിവ് വന്‍ ഡാറ്റാ കൊള്ളയ്ക്ക് സാധ്യത; ഇന്റര്‍നെറ്റില്‍ ഗുരുതര സുരക്ഷാഭീഷണിയെന്ന് മുന്നറിയിപ്പ്

വന്‍ ഡാറ്റാ കൊള്ളയ്ക്ക് സാധ്യത; ഇന്റര്‍നെറ്റില്‍ ഗുരുതര സുരക്ഷാഭീഷണിയെന്ന് മുന്നറിയിപ്പ്

മ്പ്യൂട്ടറുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി കണ്ടെത്തിയിട്ടുള്ള പ്രശ്‌നങ്ങളില്‍ ഏറ്റവും ഗൗരവമേറിയ ഒന്ന് കണ്ടുപിടിച്ചിരിക്കയാണ്. വ്യാപകമായി ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്വെയര്‍ ടൂളില്‍ കണ്ടെത്തിയ സാങ്കേതികത്തകരാര്‍ ലോകമെമ്പാടും വലിയ ഭീഷണി ഉയര്‍ത്തിയിരിക്കുന്നു. വെബ്സൈറ്റുകളും മറ്റ് വെബ് സേവനങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഓപ്പണ്‍ സോഴ്‌സ് സോഫ്‌റ്റ്വെയറായ അപ്പാച്ചെയിലാണ് തകരാര്‍ കണ്ടെത്തിയിട്ടുള്ളത്.

ഇതുവഴി ക്രിമിനലുകള്‍ക്കും ചാരന്മാര്‍ക്കും ഡാറ്റ കൊള്ളയടിക്കാം. ഇന്റര്‍നെറ്റിന് തീപിടിച്ചിരിക്കുന്നെന്നാണ് സൈബര്‍ സുരക്ഷാ ഇന്റലിജന്‍സ് വിദഗ്ധര്‍ പറയുന്നത്. വ്യവസായ ആവശ്യത്തിനും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉടനീളം ഉപയോഗിക്കുന്ന ക്ലൗഡ് സെര്‍വറുകളിലും എന്റര്‍പ്രൈസ് സോഫ്റ്റ്വെയറുകളിലും ഉള്ള ഒരു പ്രോഗ്രാമിലാണ് ഈ പ്രശ്‌നം കണ്ടെത്തിയിട്ടുള്ളത്.

ഇത് പരിഹരിച്ചില്ലെങ്കില്‍ ക്രിമിനലുകള്‍ക്കും ചാരന്മാര്‍ക്കും സിസ്റ്റത്തിന്റെ ഇന്റേണല്‍ നെറ്റ്വര്‍ക്കുകളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ലഭിക്കും. വിലയേറിയ ഡാറ്റ കൊള്ളയടിക്കാനും നിര്‍ണായക വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാനും സിസ്റ്റത്തില്‍ മാല്‍വെയറുകള്‍ സ്ഥാപിക്കാനും ഇതുവഴി സാധിക്കും. അപകടസാധ്യത ഇല്ലാത്ത ഒരു കമ്പനി പോലും ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഈ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്ന അണ്‍പാച്ച് ചെയ്യാത്ത കമ്പ്യൂട്ടറിലേക്ക് ആര്‍ക്കും പൂര്‍ണ്ണ ആക്സസ് നേടാനാകും. ഇതിനായി ഒരു പാസ് വേര്‍ഡ് പോലും ആവശ്യമില്ലെന്നത് സാഹചര്യം കൂടുതല്‍ അപകടകരമാക്കുന്നെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതായത് അങ്ങേയറ്റം അനായാസമായിത്തന്നെ കമ്പ്യൂട്ടറിന്റെ കണ്‍ട്രോള്‍ ആക്രമണകാരിയുടെ കൈയിലെത്തും.

കുട്ടികള്‍ക്കിടയില്‍ വളരെ പ്രചാരമുള്ള മൈക്രോസോഫ്റ്റിന്റെ ഓണ്‍ലൈന്‍ ഗെയിമായ മൈന്‍ക്രാഫ്റ്റിലാണ് ആദ്യമായി തകരാറ് സംബന്ധിച്ച ക്തമായ സൂചനകള്‍ കണ്ടത്. ഇതിനുപിന്നാലെ മൈന്‍ക്രാഫ്റ്റ് ഉപയോക്താക്കള്‍ക്കായി ഒരു സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് നല്‍കിയതായി മൈക്രോസോഫ്റ്റ് അറിയിച്ചു. ഇത് ഉപയോ?ഗിക്കുന്ന കമ്പ്യൂട്ടറുകള്‍ സുരക്ഷിതമായിരിക്കുമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.