Home അറിവ് ‘അസാനി’ ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി. കേരളത്തിൽ ഇന്ന് കനത്ത മഴക്ക് സാധ്യത

‘അസാനി’ ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി. കേരളത്തിൽ ഇന്ന് കനത്ത മഴക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘അസാനി’ ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു.കേരളത്തിൽ പരക്കെ കനത്ത മഴക്ക് സാധ്യത.

മണിക്കൂറില്‍ 125കിലോമീറ്റര്‍ വരെ ‘അസാനി’കാറ്റ് വേഗത കൈവരിക്കാന്‍ സാധ്യതയുണ്ട്. കരയില്‍ പ്രവേശിക്കാന്‍ സാധ്യത കുറവാണ്. ഒഡീഷ, ആന്ധ്ര തീരത്തിനു സമാന്തരമായി കടലിലൂടെ നീങ്ങുമെന്നുമാണു പുതിയ പ്രവചനം.

‘അസാനി”യുടെ സഞ്ചാരപാത കേരളത്തെ നേരിട്ടുബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഇന്നു കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ഒപ്പം മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 30-40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റടിയ്ക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ഇന്ന് കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.