Home വിനോദം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് മിഥുൻ മാനുവൽ; അഞ്ചാം പാതിര ഹിന്ദിയിൽ

ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് മിഥുൻ മാനുവൽ; അഞ്ചാം പാതിര ഹിന്ദിയിൽ

മലയാളത്തിൽ ഈയടുത്തിറങ്ങിയ വ്യത്യസ്തമായൊരു കുറ്റാന്വേഷണ ചിത്രമായിരുന്നു അഞ്ചാം പാതിര. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ഈ ചിത്രം ഇപ്പോൾ ഹിന്ദിയിൽ റീമേക്കിനൊരുങ്ങുന്നു. സിനിമ മലയാളത്തിൽ ഒരുക്കിയ മിഥുൻ മാനുവൽ തന്നെയാകും ഹിന്ദിയിലും സംവിധാനം ചെയ്യുക. മിഥുന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.

റിലയൻസ് എന്റർടെയിൻമെന്റിനൊപ്പം ആഷിക് ഉസ്മാൻ ആണ് ചിത്രം ഹിന്ദിയിൽ നിർമ്മിക്കുന്നത്. തിരുവോണദിനത്തിലാണ് സിനിമയുടെ റീമേക്ക് വാർത്തയുടെ ഔദ്യോഗികപ്രഖ്യാപനം നടന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും മിഥുൻ അറിയിച്ചു.

കുഞ്ചാക്കോ ബോബൻ ഡോക്ടർ അൻവർ ഹുസൈൻ എന്ന ക്രിമിനൽ സൈക്കോളജിസ്റ്റിന്റെ കഥാപാത്രത്തിൽ എത്തിയ ചിത്രത്തിൽ ഡോക്ടർ ബെഞ്ചമിൻ ലൂയിസ് എന്ന ക്രിമിനലായി ഷറഫുദീനും തകർത്തഭിനയിച്ചു. ഉണ്ണിമായ, ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ജിനു ജോസഫ് എന്നിവരായിരുന്നു മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.