Home വിനോദം സ്വന്തം ചിത്രം ബാഹുബലിയിലേത് പോലെ എഡിറ്റ് ചെയ്ത് തരാമോ എന്ന് ചോദിച്ചു: പിന്നീട് സംഭവിച്ചത്

സ്വന്തം ചിത്രം ബാഹുബലിയിലേത് പോലെ എഡിറ്റ് ചെയ്ത് തരാമോ എന്ന് ചോദിച്ചു: പിന്നീട് സംഭവിച്ചത്

മൂഹമാധ്യമങ്ങളിൽ പ്രശസ്തനാണ് കരൺ ആചാര്യ എന്ന ആർട്ടിസ്റ്റ്. ഗ്രാമീണരായ ഒരു കുടുംബത്തെ കൃഷ്ണന്റെ കുടുംബമാക്കി മാറ്റി ചിത്രം വരച്ചതോടെയാണ് ആചാര്യ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. എന്നാലിപ്പോൾ കൗതുകകരമായ ഒരു ചിത്രവുമായാണ് കരൺ രം​ഗത്തെത്തിയത്.

ബാഹുബലി സിനിമയുടെ സ്റ്റൈലിലാണ് മനോഹരമായ എഡിറ്റിങ്ങ്. കുട്ടിയുമായി നിൽക്കുന്ന തന്റെ ചിത്രം ബാഹുബലിയിലേത് പോലെ ആക്കിത്തരുമോ എന്ന് ഒരു യുവാവ് ചോദ്യച്ചതിന് പിന്നാലെയാണ് ഇൗ എഡിറ്റിങ്.

27ന് കരൺ ഇദ്ദേഹത്തിന്റെ ചിത്രം ബാഹുബലി സ്‌റ്റൈലിൽ ആക്കി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ആദ്യ ചിത്രം വൈറലായതിന് സമാനമായി ഇതും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.