Home കൗതുകം പുല്ല് തിന്നുന്നതിനിടെ വായിൽ വിഷപ്പാമ്പ് കുടുങ്ങി; കഴുതക്ക് സംഭവിച്ചത്, വീഡിയോ കാണാം

പുല്ല് തിന്നുന്നതിനിടെ വായിൽ വിഷപ്പാമ്പ് കുടുങ്ങി; കഴുതക്ക് സംഭവിച്ചത്, വീഡിയോ കാണാം

കഴുതയും പാമ്പും തമ്മിലുളള പോരാട്ടം ആരും കണ്ടുകാണില്ല. പൊതുവെ സാധുജീവിയായ കഴുത കഴുത ഒരു പാമ്പുമായി നടത്തിയ പോരാട്ടമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ വൈറലാകുന്നത്. കഴുതയും പാമ്പും തമ്മിലുളള ഇൗ ജീവന്മരണ പോരാട്ടത്തിന്റെ ദൃശ്യങ്ങൾ രാജസ്ഥാനിലെ പ്രതാപ്ഗഡിൽ നിന്നുളളതാണ്.

നദീത്തീരത്ത് പുല്ല് മേയുകയായിരുന്നു കഴുത. അതിനിടെയാണ് യാദൃച്ഛികമായി വിഷമുളള പാമ്പ് കഴുതയുടെ വായിൽ കുടുങ്ങിയത്. പാമ്പിനെ വിഴുങ്ങാൻ കഴുത തയ്യാറായില്ല. അതേസമയം വിട്ടുകളയാനും തയ്യാറായില്ല. പാമ്പിന്റെ പകുതി കഴുതയുടെ വായിലും അവശേഷിക്കുന്നത് പുറത്ത് തൂങ്ങിക്കിടക്കുന്ന നിലയിലുമാണ് ദൃശ്യങ്ങൾ.

വായിൽ വച്ച് രക്ഷപ്പെടുന്നതിന്റെ ഭാഗമായി പാമ്പ് പലതവണ വിഷം ചീറ്റി. വായ് മുഴുവൻ വിഷം പരക്കാൻ ഇത് കാരണമായി. എന്നാൽ വിട്ടുകളയാൻ കഴുത തയ്യാറായില്ല. പാമ്പിനെ കഴുത പല്ലു കൊണ്ട് ചവച്ചരച്ചു. മിനിറ്റുകൾ നീണ്ട പോരാട്ടത്തിന് ഒടുവിൽ പാമ്പ് ചത്തു. അൽപ്പനേരം കഴിഞ്ഞപ്പോൾ വിഷത്തിന്റെ ഫലമായി കഴുതയും ചത്തു.