Home വിനോദം ”മാതാപിതാക്കളോട് മക്കൾക്കുള്ള കരുതലിന്റെ ഓണം”: ജീത്തു ജോസഫിന്റെ ഓണച്ചിത്രങ്ങൾ കാണാം

”മാതാപിതാക്കളോട് മക്കൾക്കുള്ള കരുതലിന്റെ ഓണം”: ജീത്തു ജോസഫിന്റെ ഓണച്ചിത്രങ്ങൾ കാണാം

കുടുംബത്തിനൊപ്പം ഓണം ആഘോഷിച്ച് സംവിധായകൻ ജിത്തു ജോസഫ്. അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമായിരുന്നു ഇത്തവണത്തെ ഓണാഘോഷം. തിരുവോണം വരെ കാക്കാതെ ഉത്രാടത്തിന് ആഘോഷം തുടങ്ങിയെങ്കിലും ഇത്തവണത്തെ ഓണസദ്യയ്ക്കും രുചി കൂടുതലാണ് എന്നാണ് ജിത്തു ജോസഫ് പറയുന്നത്.

മക്കളാണ് ഇത്തവണത്തെ ആഘോഷം ​ഗംഭീരമാക്കിയത്. മക്കളും ചേട്ടന്റെ മക്കളും ചേർന്നാണ് ഓണസദ്യ ഒരുക്കിയത്. മൊബൈലിൽ ഓർഡർ ചെയ്താൽ ഇലയടക്കം വീട്ടിൽ കൊണ്ടു വരുന്ന കാലത്ത് പിള്ളേർ കാളനും ഓലനുമൊക്കെ ഉണ്ടാക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നാണ് ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.

ജിത്തു ജോസഫിന്റെ കുറിപ്പ് വായിക്കാം

ഞങ്ങൾ മാതാപിതാക്കളോട് മക്കൾക്കുള്ള കരുതലിൻ്റെ ഓണം.( ഓൺലൈൻ ക്ലാസ്സുള്ളത് കൊണ്ട് ഞങ്ങളുടെ ഓണാഘോഷം ഇന്നായിരുന്നു.) മക്കളും അവരുടെ കസിൻസും (എൻ്റെ ചേട്ടന്മാരുടെ മക്കൾ) ചേർന്നാണ് ഇപ്രാവശ്യത്തെ സദ്യ ഒരുക്കിയത്. അതു കൊണ്ടു തന്നെ ഓണ സദ്യക്ക് രുചി കൂടും. പായസത്തിന് മധുരവും. മൊബൈലിൽ ഓർഡർ ചെയ്താൽ ഇലയടക്കം വീട്ടിൽ കൊണ്ടു വരുന്ന കാലത്ത് പിള്ളേർ കാളനും ഓലനുമൊക്കെ ഉണ്ടാക്കാൻ തീരുമാനിച്ചതിൽ സന്തോഷം. എല്ലാവർക്കും ഞങ്ങളുടെ ഓണാശംസകൾ. ഓണം വീട്ടിൽ തന്നെ ആഘോഷിക്കുക. ഈ ഓണം കരുതലോണം.