Home അറിവ് ഇഷ്ടമുള്ള സിനിമ ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡാകും; നെറ്റ്ഫ്‌ലിക്‌സിന്റെ പുതിയ ഫീച്ചര്‍

ഇഷ്ടമുള്ള സിനിമ ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡാകും; നെറ്റ്ഫ്‌ലിക്‌സിന്റെ പുതിയ ഫീച്ചര്‍

പുതിയ ഫീച്ചറുമായി പ്രമുഖ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ്ങ് ആപ്പായ നെറ്റ്ഫ്ളിക്സ് രംഗത്ത്. ഏതുതരത്തിലുള്ള വീഡിയോകള്‍ വേണമെന്ന പ്രേക്ഷകന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ച് ഓട്ടോമാറ്റിക്കായി സിനിമകളും ഷോകളും ഡൗണ്‍ലോഡ് ആകുന്ന ഫീച്ചറാണ് നെറ്റ്ഫ്ളിക്സ് അവതരിപ്പിച്ചത്. മുന്‍ഗണന നല്‍കുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഫീച്ചറിന്റെ പ്രവര്‍ത്തനം.

ഡൗണ്‍ലോഡ് ഫോര്‍ യു എന്ന പേരിലാണ് പുതിയ ഫീച്ചര്‍ ലഭ്യമാവുക. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകളിലാണ് ആദ്യം സേവനം ലഭ്യമാകുക. ഐഒഎസ് വേര്‍ഷനിലുള്ള മൊബൈലുകളിലും ലഭ്യമാക്കാനുള്ള നടപടികള്‍ കമ്പനി തുടരുകയാണ്.

ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ആകുമെന്ന് കരുതി എല്ലാം ഡൗണ്‍ലോഡ് ആകുമെന്ന് ഭയപ്പെടേണ്ട എന്ന് കമ്പനി അറിയിച്ചു. ഏതെല്ലാം വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നതില്‍ ഉപയോക്താവിന് നിയന്ത്രണം നല്‍കുന്ന തരത്തിലാണ് ഇതിന്റെ ക്രമീകരണം. ഈ ഫീച്ചര്‍ ലഭ്യമാക്കാന്‍, ആപ്പിലെ ഡൗണ്‍ലോഡ്‌സ് ടാബില്‍ പോകണമെന്ന് കമ്പനി വ്യക്തമാക്കുന്നു.