Home അറിവ് കോവിഡ് മുക്തിക്ക് ശേഷം ആസ്തമയും ക്ഷയവും വർദ്ധിക്കുന്നു

കോവിഡ് മുക്തിക്ക് ശേഷം ആസ്തമയും ക്ഷയവും വർദ്ധിക്കുന്നു

എല്ലാ വർഷവും മേയിലെ ആദ്യ ചൊവ്വാഴ്ച ലോക ആസ്ത്മദിനമാണ്. കോവിഡിനുശേഷം ശ്വാസംമുട്ടൽ കൂടിവരുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.കോവിഡിനുശേഷം ശ്വാസംമുട്ടൽ കൂടുന്നത് ക്ഷയരോഗബാധയുടെ സൂചനയാകാമെന്നും അതിനാൽ ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഒട്ടും താമസിയാതെ ചികിത്സ നടത്തണമെന്നും ഡോക്ടർമാർ പറയുന്നു

കോവിഡ് ബാധിച്ചവരിൽ പൊതുവേ അലർജി രോഗം കണ്ടുവരുന്നുണ്ടെന്നും ഇതിൽ കൂടുതലും ശ്വാസംമുട്ടാണെന്നും ഡോക്ടർമാർ പറയുന്നു. ചികിത്സ കൃത്യമാണെന്ന് ഉറപ്പുവരുത്തലാണ് മുഖ്യഘടകം. പൊതുവെ കുട്ടികൾക്കിടയിലാണ് ശ്വാസംമുട്ടൽ കൂടുതലായി കണ്ടുവരുന്നത്.

പുകവലിക്കുന്നവർക്ക് 60 വയസ്സുകഴിയുന്നതോടെ ശ്വാസംമുട്ടൽ ഉണ്ടാകുന്നു. പെട്ടെന്നുള്ള കിതപ്പ് ഒരു മുന്നറിയിപ്പാണ്. ഇടയ്ക്കിടെയുണ്ടാകുന്ന തുമ്മലാണ് മറ്റൊരു .കോവിഡിനുശേഷം അലർജി രോഗവുമായി ഒ.പി.യിലെത്തുന്നവരിൽ ശ്വാസംമുട്ടലുള്ളത് 60 ശതമാനത്തിനു മുകളിലാണെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്.

കൃത്യമായ ചികിത്സയിലൂടെ പൂർണ നിയന്ത്രണത്തിലാക്കാവുന്ന അസുഖമാണ് ആസ്ത്മ. ഇൻഹേലർ മരുന്നുകളുടെ ശരിയായ ഉപയോ​ഗം ആസ്ത്മ വഷളാവുന്നത് തടയുന്നു. പുകവലിശീലം, തണുപ്പിച്ചത് കഴിക്കുന്ന ശീലം, പൊടിപടലങ്ങൾ അമിതമായി ശ്വസിക്കുന്നത് എന്നിവ ഒഴിവാക്കണം