അന്താരാഷ്ട്ര സഹകരണത്തിന്റെ കണ്ണികള്‍ ഓരോന്നായി വെട്ടിമുറിച്ച് റഷ്യ. ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന പ്രഖ്യാപനം അനുസരിച്ച്, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുമായി ഇനി സഹകരിക്കില്ല എന്ന നിലപാടാണ് റഷ്യ അറിയിച്ചത്.
റഷ്യന്‍ സ്റ്റേറ്റ് സ്പേസ് കോര്‍പ്പറേഷനായ റോസ്കോസ്മോസ് ജനറല്‍ ഡയറക്ടര്‍ ദ്മിത്രി റൊഗോസിനാണ് അമേരിക്കന്‍ ബഹിരാകാശ സംഘടനയുമായി റഷ്യക്ക് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്പര്യമില്ല എന്നറിയിച്ചത്. ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നാസയുമായി മാത്രമല്ല, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഈസയുമായുള്ള സംഘടിത പ്രവര്‍ത്തനങ്ങളും റഷ്യ നിര്‍ത്തിവെച്ചു.
കഴിഞ്ഞ ഫെബ്രുവരി 24നാണ് റഷ്യ ഉക്രൈനില്‍ അധിനിവേശം നടത്തിയത്. അന്നുമുതല്‍, അന്താരാഷ്ട്രതലത്തില്‍ യൂറോപ്പും അമേരിക്കയും റഷ്യയുമായുള്ള ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ സംഭവിച്ചിട്ടുണ്ട്. എങ്കിലും, ബാക്കിനില്‍ക്കുന്ന സഹകരണ മേഖലകളില്‍ അവസാനത്തെ പ്രതീക്ഷയായിരുന്നു ബഹിരാകാശ രംഗം. എന്നാലിപ്പോള്‍, അതിനും വിരാമമിട്ടു കൊണ്ടാണ് റഷ്യയുടെ ഈ പ്രസ്താവന







