Home അറിവ് വെള്ള റേഷന്‍ കാര്‍ഡുകാര്‍ക്ക് സൗജന്യ ഓണക്കിറ്റ് ഇന്നും നാളെയും

വെള്ള റേഷന്‍ കാര്‍ഡുകാര്‍ക്ക് സൗജന്യ ഓണക്കിറ്റ് ഇന്നും നാളെയും

സംസ്ഥാനത്തെ വെള്ള റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള (എന്‍പിഎന്‍എസ്) സൗജന്യ ഓണക്കിറ്റ് ഇന്നുമുതല്‍ വിതരണം ചെയ്യും. ഇന്നും നാളെയുമായിട്ടാണ് കിറ്റ് വിതരണം ചെയ്യുക. റേഷന്‍കാര്‍ഡിന്റെ അവസാന അക്കം പൂജ്യം മുതല്‍ നാലുവരെ ഉള്ളവര്‍ക്ക് ഇന്ന് കിറ്റ് ലഭിക്കും.

നാളെ അഞ്ചു മുതല്‍ ഒമ്പതു വരെ അക്കങ്ങള്‍ ഉള്ളവര്‍ക്കും സൗജന്യ ഓണക്കിറ്റ് ലഭിക്കും. എഎവൈ( മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്), എന്‍പിഎസ് ( നീല) കാര്‍ഡുകള്‍ക്കുള്ള കിറ്റ് വിതരണം തുടരുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.

സൗജന്യ കിറ്റ് ഈ മാസം വാങ്ങാന്‍ കഴിയാക്കാത്തവര്‍ക്ക് അടുത്തമാസം സൗകര്യമുണ്ടാകുന്നതായിരിക്കും. തിരുവോണ ദിവസമായ 31 നും മൂന്നാം ഓണമായ സെപ്റ്റംബര്‍ ഒന്നിനും റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. ഉത്രാട ദിനമായ ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഇതിന് പകരമായാണ് സെപ്റ്റംബര്‍ ഒന്നിന് അവധി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റിലെ റേഷന്‍ വിതരണം സെപ്റ്റംബര്‍ അഞ്ചുവരെ നീട്ടിയിട്ടുമുണ്ട്.